ലോക പ്രശസ്ത അമേരിക്കൻ സ്റ്റണ്ട്മാനും ഡർട്ട് റേസറുമായ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. നീളംകൂടിയ മോേട്ടാർ സൈക്കിൾ ജംപിൽ ലോക റെക്കോർഡിന് ശ്രമിക്കവേയാണ് അലക്സിന് അപകടം പറ്റിയത്. 28 വയസ്സായിരുന്നു. വാഷിംഗ്ടണിലെ മോസസ് ലേക്ക് എയർഷോയിൽ ലോക റെക്കോർഡ് ജംപിനായി പരിശീലിക്കുന്നതിനിടെയായിരുന്നു അപകടം. ജംപിനായി തയ്യാറാക്കിയ റാമ്പിൽ നിന്ന് 351 അടി ദൂരത്തേക്ക് ബൈക്കിൽ കുതിച്ച അലക്സ് ഡെർട്ട് പിറ്റിൽ എത്തുന്നതിനുമുമ്പ് താഴെ വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ സ്റ്റണ്ട്മാൻ മരിച്ചുവെന്ന് ഗ്രാൻറ് കൗണ്ടി ഓഫീസ് സ്ഥിരീകരിച്ചു. നിലവിലെ ലോക റെക്കോർഡ് ജമ്പ് 351 അടിയാണ്. 2008 മാർച്ചിൽ ഓസ്ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട്മാൻ റോബി മാഡിസനാണ് റെക്കോർഡ് സ്ഥാപിച്ചത്. ഇത് ഭേദിക്കാനായിരുന്നു അലക്സിെൻറ ശ്രമം. അലക്സിെൻറ മരണത്തെകുറിച്ച് ഞെട്ടലോടെയാണ് റോബി മാഡിസൺ പ്രതികരിച്ചത്. അലക്സിെൻറ അവസാന ജമ്പിെൻറ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
2013 ൽ 297 അടിയിലധികം ദൂരത്തിൽ ഡർട്ട് പിറ്റിൽ കുതിച്ച് അലക്സ് ഹാർവിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കുഞ്ഞായിരിക്കുേമ്പാൾ മുതൽ മോേട്ടാർ സൈക്കിളുകളോട് ഭ്രമമുള്ള ആളാണ് അലക്സെന്ന് അദ്ദേഹത്തിൻറ പിതാവ് ഒരിക്കൽ പറഞ്ഞിരുന്നു. ഹാർവിലിെൻറ ഭാര്യ ജസീക്ക. അഞ്ചുവയസ്സുകാരൻ വില്ലിസ്, നവജാത ശിശുവായ വാട്സൺ റോബർട്ട് ഹാർവിൽ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.