വെയിലത്ത് പാർക്ക് ചെയ്ത ഹാരിയറിന്റെ ബമ്പറും ഗ്രില്ലും ഉരുകിപ്പോയി; ഉഷ്ണക്കാറ്റ് നിസാരനല്ല

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഉഷ്ണക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നൽകിയത്. ഇപ്പോഴിതാ അതിന്റെ തീവ്രത വെളിപ്പെടുത്തുന്ന അനുഭവസാക്ഷ്യം പുറത്തുവന്നിരിക്കുന്നിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിൽ നിർത്തിയിട്ടിരുന്ന ടാറ്റ ഹാരിയറിൻ്റെ ബംബറും ഗ്രില്ലും ചൂട് കൊണ്ട് ഉരുകി പോയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വാഹനത്തിൻ്റെ ഉടമസ്ഥൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വെയിലത്ത് പാർക് ചെയ്ത് പോയി തിരികെ വന്നതിന് ശേഷമാണ് ഉരുകി പോയ ബംബറും ഗ്രില്ലും ഉടമസ്ഥൻ ശ്രദ്ധിക്കുന്നത്. 2021 മോഡൽ ടാറ്റ ഹാരിയറാണ് ഉടമസ്ഥനായ സൗരവ് നഹത ഉപയോഗിക്കുന്നത്. വാഹനത്തിൻ്റെ മികച്ച ബിൽഡ് ക്വാളിറ്റി കൊണ്ട് മാത്രമാണ് താൻ ഈ വാഹനം സ്വന്തമാക്കിയതെന്നും എന്നാൽ ഈ സംഭവത്തിൽ താൻ വളരെ നിരാശനാണ് സൗരവ് പറയുന്നു.


ട്വീറ്റിന് പിന്നാലെ ടാറ്റ അദ്ദേഹത്തെ ബന്ധപ്പെടുകയും സർവീസിന് വാഹനം എത്തിക്കാൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനി സ്വയം റിപ്പയർ ചെയ്യുമോ ഉടമ കാശ് മുടക്കേണ്ടി വരുമോ എന്ന് വെളിവായിട്ടില്ല. 


Tags:    
News Summary - Tata Harrier bumper and grille melt in Bengaluru heat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.