പുതിയൊരു വാഹനം വാങ്ങാൻ ഇറങ്ങുന്നവരുടെ പ്രധാന ആശയക്കുഴപ്പങ്ങളിലൊന്ന് ഇലക്ട്രിക് വാഹനം വാങ്ങണോ എന്നതാണ്. ഇ.വികൾ ലാഭകരമാണോ, വിശ്വസിക്കാവുന്നതാണോ, ലാഭകരമാണോ എന്ന സംശയം എല്ലാവർക്കുമുണ്ടാകും. അത്തരക്കാർക്കായി തന്റെ ഇ.വി അനുഭവം പങ്കുവച്ചിരിക്കുകയാണ് ഡോ .മദന്‍ കുമാര്‍ എന്നയാൾ. സ്വന്തമായുണ്ടായിരുന്ന ഔഡി കാർ വിറ്റ് ടാറ്റ നെക്സൺ ഇ.വി വാങ്ങിയയാളാണ് ഡോ .മദന്‍ കുമാര്‍.
ലാപ്രോസ്‌കോപ്പിക് സര്‍ജനായ മദന്‍ കുമാർ താൻ 2020ലാണ് നെക്സൺ ഇ.വി വാങ്ങിയതെന്നാണ് അവകാശപ്പെടുന്നത്. 2.5 വര്‍ഷം കൊണ്ട് 1.38 ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ട് ഇദ്ദേഹത്തിന്റെ വാഹനം. ഇവി സ്വന്തമാക്കിയ ശേഷം ആദ്യ ഒന്നര വര്‍ഷത്തിനുള്ളില്‍ 85,000 കിലോമീറ്റര്‍ ഇദ്ദേഹം സഞ്ചരിച്ചു. ലാപ്രോസ്‌കോപ്പിക് നടപടിക്രമങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനായി അദ്ദേഹം ഗ്രാമീണ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ മദന്‍ കുമാര്‍ ഇതിനോടകം 1.38 ലക്ഷം കിലോമീറ്റർ ഇവിയില്‍ സഞ്ചരിച്ച് കഴിഞ്ഞു. ടാറ്റ മോട്ടോര്‍സിന്റെ ഔദ്യോഗിക വാറന്റി മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ഇനി 20,000 കിലോമീറ്റര്‍ മാത്രമേ ബാക്കിയുള്ളു.
പ്ലഗ്ഇന്‍ഇന്ത്യ ചാനലുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ഡോ മദന്‍ കുമാര്‍ ഒതന്റെ വാഹനത്തെക്കുറിച്ച് വിശദീകരിച്ചത്. ബാറ്ററി ഹെല്‍ത്ത് ദീര്‍ഘകാലം നിലനിര്‍ത്തുന്നതിനായാണ് വാഹനം സ്ലോ ചാര്‍ജിംഗ് ചെയ്യുകയാണ് പതിവെന്ന് ഇദ്ദേഹം പറയുന്നു. നേരത്തേ ഉണ്ടായിരുന്ന ഔഡി Q3യെ അപേക്ഷിച്ച് ടാറ്റ ഇവി തന്റെ വാഹന ചെലവ് കുറയ്ക്കാന്‍ ഏറെ സഹായിെച്ചന്നും ഡോക്ടർ അവകാശപ്പെടുന്നു.
85,000 കിലോമീറ്റര്‍ ദൂരം താണ്ടിയ സമയത്ത് തനിക്ക് 240 കിലോമീറ്റര്‍ റേഞ്ച് ലഭിച്ചതായി ഡോ മദന്‍ കുമാര്‍ അവകാശപ്പെട്ടു. ചില ദിവസങ്ങളിൽ 190 കിലോമീറ്റര്‍ യാത്ര ചെയ്തിട്ടും ടാങ്കില്‍ 21% ചാര്‍ജ് അവശേഷിക്കുന്നുണ്ടായിരുന്നതായും വാഹനം ഉപയോഗിക്കുന്ന രീതിയനുസരിച്ചായിരിക്കും ഇവിയുടെ റേഞ്ച് ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ലാഭം ഉറപ്പ്
പെട്രോൾ കാറുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ധനച്ചെലവിൽ വൻ ലാഭമാണ് ഇ.വി നേടിത്തന്നതെന്ന് ഡോക്ടർ പറയുന്നു.ഔഡി Q3 യെ അപേക്ഷിച്ച് നോക്കുമ്പോള്‍ തനിക്ക് ഓരോ കിലോമീറ്ററിലും 10 രൂപയാണ് ലാഭമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ടയറുകള്‍, മെയിന്റനന്‍സ്, ഇന്ധനം എന്നിവയടക്കമുള്ളവയുടെ ചിലവുകൾ ചേർത്താണ് അദ്ദേഹം ഇത് പറയുന്നത്.
ഔഡി Q3 ടയറുകളുടെ വില ഒരു സെറ്റിന് 90,000 രൂപയാണ്. ഇത് 30,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പാകത്തിനാനുണ്ടാവുക. ബ്രേക്ക് പാഡുകള്‍ 25000 കിലോമീറ്റര്‍ ആണ് ഈട് നില്‍ക്കുക. ബ്രേക്ക് പാഡുകള്‍ മാറ്റുന്ന കാര്യം മാത്രം പരിഗണിച്ചാല്‍ സഞ്ചരിച്ച ഒരു കിലോമീറ്ററിന് 1.5 രൂപ ചെലവ് വരുമെന്ന് അദ്ദേഹം പറയുന്നു. ടയര്‍ മാറ്റുമ്പോള്‍ ഇത് കിലോമീറ്ററിന് 3 രൂപയാകും. ഒരു ആഡംബര കാറിനുള്ള ഇന്‍ഷുറന്‍സ് കൂടി ചേര്‍ത്താല്‍ ഇത് വീണ്ടും കൂടും.
ഔഡി കാറിന് ഓരോ വര്‍ഷവും 2 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് ഇനത്തില്‍ ചെലവാകും. മഴക്കാലത്ത് ചാര്‍ജര്‍ ലോക്ക് ചെയ്യാത്തതാണ് വാഹനത്തിൽ ഇതുവരെ നേരിട്ട സുപ്രധാന പ്രശ്‌നമെന്നാണ് ഡോ മദന്‍ കുമാര്‍ പറയുന്നത്. നെക്സോണ്‍ ഇവിയുടെ ഒരു ന്യൂനതയായി പലരും ഉയര്‍ത്തിക്കാണിക്കുന്ന പ്രശ്‌നമാണിത്. 7,500 കിലോമീറ്റര്‍ ഇടവേളയില്‍ 1,000 മുതല്‍ 1,500 വരെ മാത്രമാണ് മെയിന്റനന്‍സ് കോസ്റ്റ് വരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. കൂളന്റ് മാറാന്‍ ഏകദേശം 4,500 രൂപ വേണം.
ഈ അുനഭവ വിവരണത്തെ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമായാണ് പരിഗണിക്കാനാവുക. എന്നാലും ഇതിൽനിന്ന് ചില ഉൾക്കാഴ്ച്ചകൾ നമ്മുക്ക് ലഭിക്കും. ധാരാളമായി സഞ്ചരിക്കുന്ന ആളുകൾക്ക് തീർച്ചയായും നല്ലൊരു ഓപ്ഷനാണ് ഇ.വികൾ. എന്നാൽ ചെറിയ ഫാമിലി കാറുകൾ വാങ്ങുന്നവർക്ക് ഇപ്പോഴും നല്ല ഓപ്ഷൻ ജൈവ ഇന്ധങ്ങളുടെ വാഹനങ്ങൾ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.