മൈക്രോ എസ്.യു.വി പഞ്ചിെൻറ കൂടുതൽ വിശേഷങ്ങൾ പങ്കിട്ട് ടാറ്റ. വാഹനത്തിെൻറ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. പഞ്ചിെൻറ വിലവിവരങ്ങൾ ടാറ്റ ഇനിയും പുറത്തുവിട്ടിട്ടില്ല. ദീപാവലിക്കുശേഷം വാഹന ഡെലിവറി ആരംഭിക്കാനാണ് ടാറ്റ ആഗ്രഹിക്കുന്നത്. ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭിക്കും. 86 എച്ച്പി കരുത്തുള്ള, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് നൽകിയിരിക്കുന്നത്. റെയിൻ സെൻസിങ് വൈപ്പറുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഹാർമൻ മ്യൂസിക് സിസ്റ്റവും പോലുള്ള മികച്ച സവിശേഷതകളും ഉയർന്ന വകഭേദങ്ങൾക്കുണ്ടാകും.
എഞ്ചിൻ, ഗിയർബോക്സ്
86 bhp കരുത്തും 113 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്ത് പകരുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ബന്ധിപ്പിക്കും. ഈ എഞ്ചിൻ ഇതിനകം തന്നെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധനക്ഷമതക്കായി ഓട്ടോമാറ്റിക് എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനം വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചിലെ എ.എം.ടി ഗിയർബോക്‌സിൽ ട്രാക്ഷൻ മോഡുകളും ഉണ്ട്. 6.5 സെക്കൻഡിൽ പഞ്ച് 0-60 കിലോമീറ്റർ വേഗതയും 16.5 സെക്കൻഡിൽ 0-100 കി.മീ വേഗതയും കൈവരിക്കും.
അഴകളവുകൾ
3,827 എംഎം നീളവും 1,742 എംഎം വീതിയും 1,615 എംഎം ഉയരവും 2,445 എംഎം വീൽബേസും വാഹനത്തിനുണ്ട്. 187 എംഎം ഗ്രൗണ്ട് ക്ലിയറൻസും 366 ലിറ്റർ ബൂട്ട് ശേഷിയും മികച്ചതാണ്. ആൽട്രോസ് പോലെ ആൽഫാ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള വാഹനമാണിത്. 90 ഡിഗ്രിയിൽ തുറക്കുന്ന വാതിലുകളും പരന്ന ഫ്ലോറും സൗകര്യപ്രദമാണ്.
മാരുതി സുസുകി ഇഗ്നിസ്, മഹീന്ദ്ര കെ.യു.വി 100 തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ പഞ്ചിന് നീളവും വീതിയും വീൽബേസും ഗ്രൗണ്ട് ക്ലിയറൻസുമെല്ലാം കൂടുതലാണ്. ചുറ്റിലും ബോഡി ക്ലാഡിങ്ങ് ഉള്ളതിനാൽ അത്യാവശ്യം ഒാഫ്റോഡിങും പഞ്ചിൽ സാധ്യമാണ്.
നീണ്ട ഫീച്ചർ ലിസ്റ്റ്
ടാറ്റ പഞ്ച് നാല് ട്രിമ്മുകളിൽ ലഭ്യമാണ്. പ്യൂവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിവയാണ് ട്രിമ്മുകൾ. ഡ്യുവൽ എയർബാഗ്, എ.ബി.എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട്, ഫ്രണ്ട് പവർ വിൻഡോകൾ, സെൻട്രൽ ലോക്കിങ്, എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ടെക് തുടങ്ങിയ സവിശേഷതകൾ അടിസ്ഥാന ട്രിമ്മിൽ തന്നെ ലഭിക്കും.
നാല് സ്പീക്കറുകളുള്ള ഓഡിയോ സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ് വിങ് മിററുകൾ, റിയർ പവർ വിൻഡോകൾ, ഫോളോ മീ ഹോം ഹെഡ്‌ലാമ്പുകൾ, യുഎസ്ബി ചാർജിങ് സോക്കറ്റ്, ഫുൾ വീൽ കവറുകൾ എന്നിവ അഡ്വഞ്ചർ ട്രിമ്മിലുണ്ട്.7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ വ്യൂ ക്യാമറ, ഫോഗ് ലാമ്പുകൾ, കീലെസ് ഗോ, ക്രൂസ് കൺട്രോൾ, 15 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവ അക്കംപ്ലിഷ് ട്രിമ്മിൽ ലഭിക്കും.
ടോപ്പ്-സ്പെക് ക്രിയേറ്റീവ് ട്രിം സവിശേഷതകളാൽ സമ്പന്നമാണ്. 7.0 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, റിയർ വൈപ്പർ, വാഷർ തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കും. കൂടാതെ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ടാകും.
വിവിധ വേരിയൻറുകൾക്കായി കസ്റ്റമൈസേഷൻ പാക്കുകളും പഞ്ചിനായി ടാറ്റ അവതരിപ്പിക്കുന്നുണ്ട്. പ്യുവർ ട്രിമ്മിനായുള്ള റിഥം പായ്ക്ക് പ്രകാരം നാല് സ്പീക്കറുകളും സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകളുമുള്ള ഓഡിയോ സിസ്റ്റം വാഹനത്തിൽ ചേർക്കാനാകും. അതേസമയം അഡ്വഞ്ചറിൽ ഇത് 7.0 ഇഞ്ച് ഹാർമൻ ടച്ച്‌സ്‌ക്രീൻ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് സ്റ്റാൻഡേർഡ് ഓഡിയോ സിസ്റ്റം അപ്ഗ്രേഡ് ചെയ്യാം. ഡാസിൽ പാക്കിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കൾ, ബ്ലാക് ഫിനിഷ്ഡ് എ-പില്ലർ എന്നിവ ലഭിക്കും. ഏറ്റവും ഉയർന്ന ക്രിയേറ്റീവ് ട്രിമ്മിൽ ടാറ്റയുടെ ഐആർഎ കണക്റ്റഡ് കാർ ടെക് ചേർക്കാനകും.
വിലയും എതിരാളികളും
5.50 ലക്ഷം മുതൽ എട്ട് ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന പഞ്ച്, ടാറ്റയുടെ എസ്‌യുവി ശ്രേണിയിലേക്കുള്ള പ്രവേശന കവാടമായിരിക്കും. ഹൈ-റൈഡിംഗ് ഹാച്ച്ബാക്കുകളായ ഇഗ്നിസ്, കെ.യു.വി 100 എന്നിവയ്ക്കുപുറമെ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ കോംപാക്ട് എസ്‌യുവികളും പഞ്ചിന് എതിരാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.