ഓട്ടത്തിനിടെ സ്റ്റിയറിങ് ഊരിപ്പോയി; അപകടത്തിൽ നിന്ന് രക്ഷ​പ്പെട്ട കുടുംബത്തിന് പുതിയ കാർ നൽകുമെന്ന് കമ്പനി

വിചിത്രമായൊരു അപകടത്തിന്റെ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂ ജഴ്സിയിൽ താമസിക്കുന്ന പ്രേരക് പട്ടേൽ എന്നയാൾ. താനും കുടുംബവും ഏറെ നാളായി കാത്തിരുന്നാണ് ടെസ്‌ല മോഡൽ വൈ കാർ വാങ്ങിയതെന്ന് ഇയാൾ പറയുന്നു. വാഹനം ഡെലിവറി ചെയ്‍ത് ദിവസങ്ങൾക്ക് ശേഷം വിചിത്രമായൊരു അപകടം നടന്നതായി പട്ടേൽ പറയുന്നു. ട്വിറ്ററിലാണ് പട്ടേൽ തന്റെ ദുരനുഭവം പങ്കിട്ടത്.

ഒരു ഷോപ്പിങ് മാൾ സന്ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ഹൈവേയില്‍ വച്ച് ഇലക്ട്രിക് എസ്‌.യു.വിയുടെ സ്റ്റിയറിങ് വീൽ ഊരിവരികയായിരുന്നു. എന്നാല്‍ അത്ഭുതകരമായി തന്റെ കുടുംബം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡില്‍ തിരക്കു കുറവായിരുന്നതിനാല്‍ റോഡിന്റെ വശത്ത് തന്റെ ടെസ്‌ല മോഡൽ വൈ സുരക്ഷിതമായി നിർത്താൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ സംഭവത്തിൽ ആർക്കും ശാരീരികമായി പരിക്കില്ല.

എന്നാല്‍ അപകടത്തേക്കാള്‍ വലിയ ഞെട്ടല്‍ പിന്നീടാണ് തനിക്ക് സംഭവിച്ചതെന്നും ഉടമ പറയുന്നു. വാറന്റിയിലും സൗജന്യമായും തന്റെ ടെസ്‌ല മോഡൽ Y യുടെ വ്യക്തമായ നിർമ്മാണ തകരാർ പരിഹരിക്കുന്നതിന് പകരം തന്റെ സർവീസ് സെന്റർ 104 യുഎസ് ഡോളർ റിപ്പയർ ബിൽ നൽകിയപ്പോൾ ഞെട്ടിപ്പോയതായി ഉടമ പറയുന്നു.


വാഹന നിർമ്മാതാവിന്റെ ഭാഗത്തുനിന്നുണ്ടായ നിർമ്മാണ വൈകല്യത്തിന് ടെസ്‌ല സർവീസ് സെന്റർ ഈടാക്കിയെന്ന് ഉടമ പറയുന്നു. ഇതോടെ ഉടമ സേവന കേന്ദ്രവുമായുള്ള ആശയവിനിമയത്തിന്റെ സ്‌ക്രീൻഷോട്ടുകളും ബില്ലുകളും ഉൾപ്പെടുത്തി ടെസ്‌ല സിഇഒ എലോൺ മസ്‌കിന് ട്വീറ്റ് ചെയ്‍തു. ഈ സംഭവ​ത്തെക്കുറിച്ച് നിരവധി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‍തു. അതിനുശേഷം, സേവന കേന്ദ്രം ഒടുവിൽ അറ്റകുറ്റപ്പണികൾക്കുള്ള ചാർജുകൾ ഒഴിവാക്കി.

പിന്നാലെ ടെസ്‌ല സർവീസ് സെന്റർ ബാധിച്ച മോഡൽ ടിയെ കൂടുതൽ വിശദമായി പരിശോധിച്ചു. കാറിനും പകരം പുതിയ മോഡൽ Y നൽകാൻ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. വളരെ വേഗം പുതിയ വാഹനം നൽകുമെന്ന് വാഹന നിർമ്മാതാവ് അവകാശപ്പെട്ടിരുന്നുവെങ്കിലും ഡെലിവറി തീയതി ഇതുവരെ തന്നിട്ടില്ലെന്നും ഉടമ പറയുന്നു.


Tags:    
News Summary - Tesla Model Y owner's steering wheel comes loose while driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.