ഒാ​േട്ടാ പൈലറ്റിൽ അപകടങ്ങൾ തുടർക്കഥ ; ടെസ്​ലക്കെതിരേ അന്വേഷണവുമായി സർക്കാർ ഏജൻസി

വൈദ്യുത വാഹന കമ്പനിയായ ടെസ്​ലക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച്​ അമേരിക്കൻ ഏജൻസി. നാഷനൽ ഹൈവേ ട്രാഫിക്​ സേഫ്​റ്റി അഡ്​മിനിസ്​ട്രേഷൻ (എൻ.എച്ച്​.ടി.എസ്​.എ) ആണ്​ അന്വേഷണം ആരംഭിച്ചത്​. ടെസ്​ലയുടെ ഒാ​േട്ടാ പൈലറ്റ്​ ​േമാഡിൽ തുടർച്ചയായി അപകടങ്ങൾ റിപ്പോർട്ട്​ ചെയ്​തതാണ്​ അന്വേഷണത്തിന്​ കാരണം.


അമേരിക്കൻ സംസ്​ഥാനങ്ങളായ കാലിഫോർണിയ, ഫ്ലോറിഡ, ടെക്​സസ് തുടങ്ങിയ ഇടങ്ങളിൽ നടന്ന 11 അപകടങ്ങളിൽ 17 പേർക്ക് പരിക്കേൽക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്​തുവെന്നാണ്​ എൻ.എച്ച്​.ടി.എസ്​.എ കണ്ടെത്തിയത്​. ആദ്യ സംഭവം 2018 ജനുവരിയിലാണ് നടന്നത്​. ഏറ്റവും പുതിയത് ജൂലൈയിൽ സാൻഡിയാഗോയിലായിരുന്നു.

അന്വേഷണത്തി​െൻറ ആദ്യഘട്ടത്തിൽ പ്രാഥമിക വിലയിരുത്തലാകും എൻ.എച്ച്​.ടി.എസ്​.എ നടത്തുക. ടെസ്‌ല ഉൾപ്പെട്ട അപകടങ്ങളിൽ എല്ലാം വാഹനം ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്ന്​ എൻ.എച്ച്​.ടി.എസ്​.എ സ്ഥിരീകരിച്ചിട്ടുണ്ട്​. വാഹനത്തിന്​ ചുറ്റുമുള്ള ഒരുകൂട്ടം കാമറകളും ലേസർ ബീമുകളും ഉപയോഗിച്ചാണ്​ ടെസ്​ല ഒാ​േട്ടാപൈലറ്റ്​ പ്രവർത്തിക്കുന്നത്​.


കാലിഫോർണിയയിലെ ലഗുണ ബീച്ചിൽ 2018 മേയിൽ നടന്ന അപകടത്തിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൽ ടെസ്‌ല ഇടിച്ചുകയറി. 2019 ഡിസംബറിൽ, കണക്റ്റിക്കട്ടിൽ, മറ്റൊരു ടെസ്​ല പോലീസ് ക്രൂസറിലേക്ക്​ ഇടിച്ചുകയറി. ആ വർഷം ഡിസംബറിൽ ഇന്ത്യാന ഹൈവേയിൽ , ടെസ്​ല മോഡൽ 3 മരത്തിലേക്ക്​ ഇടിച്ചുകയറി തീപിടിച്ച്​ 23 കാരനായ യാത്രക്കാരൻ മരിച്ചു. നിലവിൽ ലോകത്ത്​ വിൽക്കപ്പെടുന്ന ഒരു വാഹനവും പൂർണമായും സ്വയം ഒാടിക്കാൻ പ്രാപ്​തമല്ലെന്ന്​ എൻ.എച്ച്​.ടി.എസ്​.എ പറയുന്നു.

'എല്ലാ വാഹനങ്ങളും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവർ നിയന്ത്രിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ സംസ്ഥാനങ്ങളും നിയമംമൂലം വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാർ നിർബന്ധമാണെന്ന്​ കൃത്യമായി പറയേണ്ടതുണ്ട്​'-എൻ.എച്ച്​.ടി.എസ്​.എ അധികൃതർ കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.