റോഡപകടങ്ങളും അതിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന മനുഷ്യരും അപൂർവ്വ കാഴ്ച്ചയല്ലാതായി മാറിയിട്ടുണ്ട്. സി.സി.ടി.വികളും ഡാഷ് കാമുകളും വ്യാപകമായതോടെ ഇത്തരം അപകട ദൃശ്യങ്ങൾ ധാരാളമായി നമ്മുക്ക് കാണാനും കഴിയുന്നുണ്ട്. ഇത്തരം റോഡപകടങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുമുണ്ട്.
നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് മലേഷ്യയിൽ നിന്നുള്ള ഒരു അപകട ദൃശ്യമാണ്. വീഡിയോയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ സ്പീഡില്‍ വരുന്നത് കാണാം. തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട ബൈക്ക് റോഡിലൂടെ തെന്നി നീങ്ങുകയും വീഴുകയും ചെയ്യുന്നു. തൊട്ടുപിന്നാലെ ഒരു ട്രക്ക് വന്ന് ബൈക്കിന് മുകളിലൂടെ കടന്നു പോകുന്നത് കാണാം. ഞൊടിയിട വ്യത്യാസത്തില്‍ ബൈക്ക് യാത്രികന്‍ വീണിടത്തു നിന്ന് എഴുന്നേറ്റ് ട്രക്കിന് മുന്നിൽനിന്ന് ഓടിമാറുകയാണ്.
കോരിച്ചൊരിയുന്ന മഴയ്ക്കിടയിലായിരുന്നു ഈ അപകടം നടന്നത്. അതുവഴി കടന്നുപോയ കാറിന്റെ ഡാഷ്കാമിലാണ് ദൃശ്യം പതിഞ്ഞത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ 1.8 ലക്ഷം കാഴ്ചക്കാർ കണ്ടു കഴിഞ്ഞു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 24ന് ആണ് ഈ സംഭവം നടന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീണിടത്തുനിന്ന് ഞൊടിയിടകൊണ്ട് എഴുന്നേറ്റ് മാറാൻ യുവാവ് കാണിച്ച മനസ്സാന്നിധ്യമാണ് അയാളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്നത്.
Now that was a close call! 🏍👀😅#viralhog #closecall #phew #timetobuyalotteryticket pic.twitter.com/oxgOZ42WiX
— ViralHog (@ViralHog) January 26, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.