ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത കാർ ഇന്ത്യയിൽ; ഇതുവരെ ലഭിച്ചത്​ 80ലധികം പുരസ്​കാരങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുത കാർ എന്ന ഖ്യാതിയുള്ള ജാഗ്വാർ ഐ പേസ്​ മാര്‍ച്ച് ഒമ്പതിന് ഇന്ത്യന്‍ വിപണിയിലെത്തും. ഏറ്റവും മികച്ച വൈദ്യുത കാർ, യൂറോപ്പിലെ ഏറ്റവും മികച്ച കാർ, ജർമനിയിലെ കാർ ഓഫ്​ ദി ഇയർ, വേള്‍ഡ് ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍ തുടങ്ങി നിരവധി പുരസ്​കാരങ്ങൾ സ്വന്തമാക്കിയ വാഹനമാണ്​ ജാഗ്വാർ ഐ പേസ്​. പ്രീമിയം ഓള്‍-ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിനെ ഇന്ത്യയിൽ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ വൈദ്യുതീകരണ യാത്രയിലെ സുപ്രധാന നാഴികക്കല്ലായാണ്​ വിലയിരുത്തപ്പെടുന്നത്​.


ഒരു കോടിക്കു മുകളിൽ വില പ്രതീക്ഷിക്കുന്ന വാഹനമാണിത്​. 400 പി‌എസും 696 എൻ‌എംച ടോർക്കും വികസിപ്പിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ഐ പേസിന്​​ കരുത്തുപകരുന്നത്​. 470 കിലോമീറ്ററാണ്​ മൈലേജ്​. മൂന്ന് വേരിയന്‍റുകളിലും (എസ്, എസ്ഇ, എച്ച്എസ്ഇ) 12 നിറങ്ങളിലും ഐ പേസ്​ ജാഗ്വാർ വാഗ്ദാനം ചെയ്യുന്നുണ്ട്​. 4.8 സെക്കൻറ് കൊണ്ട് പൂജ്യത്തിൽ നൂറ് കിലോമീറ്റർ വേഗതയാർജിക്കാനുള്ള ശേഷിയുണ്ട്​. ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്റര്‍ വാറൻറിയുണ്ട്. പുതിയ അറ്റ്ലസ് ഗ്രേ ഗ്രിൽ ടിപ്പ് ഫിനിഷാണ്​ എക്സ്റ്റീരിയറിന്​.


പുത്തൻ അലോയ്,​ ആഢംബരം നിറഞ്ഞ ബ്രൈറ്റ് പാക്ക് ഓപ്ഷൻ എന്നിവയും ഉപയോക്താക്കൾക്ക് ലഭിക്കും. ക്യാബിൻ എയർ അയോണൈസേഷനിൽ ഇപ്പോൾ പി.എം 2.5 ഫിൽട്ടറേഷൻ ഉണ്ട്. ഒരു യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഐ-പേസിന് അതിന്‍റെ ക്യാബിൻ വായു ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഐ-പേസി​െൻറ ബുക്കിങ്​ നേരത്തേ ആരംഭിച്ചിരുന്നു. 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.


എസ്, എസ്ഇ, എച്ച്എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയൻറുകളില്‍ ഐ-പേസ് ലഭിക്കും. ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഹോം / ഓഫീസ് ചാര്‍ജിങ്​ പരിഹാരങ്ങള്‍ നല്‍കുന്നതിന് ജാഗ്വാര്‍ ടാറ്റ പവറുമായി സഹകരിക്കുന്നുണ്ട്​. ടാറ്റാ പവര്‍ സ്ഥാപിച്ച 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിങ്​ ശൃംഖലവഴി ഉപഭോക്താക്കള്‍ക്ക് വാഹനം ചാർജ്​ ചെയ്യാൻ കഴിയും. 23ലധികം നഗരങ്ങളിൽ 200ലധികം ചാര്‍ജിങ്​ പോയിൻറുകൾ ഇപ്രകാരം സജ്ജീകരിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.