ലോകത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളേതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അതാണ് സൂപ്പർ യാച്ചുകൾ. ശതകോടീശ്വരന്മാരുടെ ഇഷ്ടവാഹനമാണ് ഇൗ ആഡംബര നൗകകൾ. സിംഗപ്പൂർ ആസ്ഥാനമായുള്ള റോയൽ ഫാൽക്കൺ കമ്പനി നിർമിച്ച യാച്ചാണ് ഇപ്പോൾ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. ഇൗ യാച്ചിെൻറ പ്രത്യേകത സൂപ്പർ കാർ നിർമാതാക്കളായ പോർഷെ ആണ് രൂപകൽപ്പന ചെയ്തത് എന്നതാണ്.
റോയൽ ഫാൽക്കൻ വൺ എന്ന് പേരിട്ടിരിക്കുന്ന യാച്ചിന് 135 അടി ഉയരമുണ്ട്. കറ്റാമരൻ ഡിസൈനാണ് യാച്ചിന്. കാലുകൾ പോലെ തോന്നിക്കുന്ന രണ്ട് ബീമുകളിലാണ് യാച്ച് ഉയർന്ന് നിൽക്കുന്നത്. സാധാരണ യാച്ചുകളിൽ നിന്ന് വ്യത്യസ്തമായ രൂപകൽപ്പനയാണിത്. '20 അല്ലെങ്കിൽ 30 മെഗായാച്ചുകൾ ഒരേപോലെ നിവർന്ന് നിൽക്കുന്നതായാണ് ഫാൽക്കൺ വൺ കാണുേമ്പാ തോന്നുക'-ഫാൽക്കൻ സി.ഇ.ഒ എം.എ.സമൻ പറഞ്ഞു.
പ്രധാന സ്യൂട്ടുകൾ മുകളിലെ ഡെക്കിൽ നൽകിയതും പ്രത്യേകതയാണ്. സാധാരണ ഇത് താഴെയാണ് നൽകാറുള്ളത്. സ്റ്റാൻഡേർഡ് മോണോഹൾ യാച്ചുകളിൽ നിന്ന് വ്യത്യസ്തമാണത്.പ്രധാന ഡെക്കിൽ മൂന്ന് ഗസ്റ്റ് ക്യാബിനുകളുണ്ട്. സ്വീഡനിൽ നിർമിച്ച ഇന്ധനക്ഷമതയുള്ള സൂപ്പർയാച്ചിന് 15 നോട്ട് ക്രൂസിങ് വേഗതയുണ്ട്. ഫ്രീഫോം ലെതർ സോഫകൾ, വെള്ള, ഗ്രേ, കറുപ്പ് എന്നിവയുടെ നിറവിന്യാസം ഓട്ടോമാറ്റിക് സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ എന്നിവയുൾപ്പെടെ സ്റ്റുഡിയോ എഫ്. ഡിസൈനർമാർ മിനുസമാർന്ന ലൈനുകളും പോർഷെയുടെ ഐക്കണിക് ഓട്ടോമൊബൈൽ രൂപകൽപ്പനാ മകവുകളും യാച്ചിൽ ഉപയോഗിച്ചിട്ടുണ്ട്.
റോയൽ ഫാൽക്കൺ വണ്ണിൽ നിരവധി ആഡംബര സൗകര്യങ്ങളുണ്ട്. ജക്കൂസിയോടുകൂടിയ ടോപ്പ് ഡെക്ക്, ബാക്ക്-ലൈറ്റ് ബാർ, പനോരമിക് നിരീക്ഷണ ഡെക്ക് എന്നിവയുള്ള ഒരു പ്രധാന സലൂൺ, മാസ്റ്റർ സ്യൂട്ടിൽ നിന്ന് സ്വകാര്യ ഓപ്പൺ എയർ ഡെക്ക് തുടങ്ങി ആഡംബരത്തിെൻറ അവസാന വാക്കാണ് റോയൽ ഫാൽക്കൻ വൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.