കൊല്ലം: കാർ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് അഞ്ഞൂറു രൂപ പിഴയിട്ട് ട്രാഫിക് പൊലീസ്. ചടയമംഗലം കുരിയോട് അനഘത്തില്‍ സജീവ് കുമാറിനാണ് ട്രാഫിക് പൊലീസിന്റെ അസാധാരണ പിഴ സന്ദേശം ലഭിച്ചത്. ഇരുചക്ര വാഹനമില്ലാത്ത സജീവിനാണ് ഫോണിൽ നോട്ടീസ് ലഭിച്ചത്. മേയ് രണ്ടിന് കടയ്ക്കൽ കിളിമാനൂര്‍ പാതയിൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് വെച്ചില്ലെന്നാണ് പൊലീസിന്റെ ആരോപണം. സജീവിന്റെ കാറിന്റെ നമ്പരാണ് നോട്ടീസിൽ കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ 24നാണ് ട്രാഫിക് പൊലീസിൽ നിന്ന് ഫോണില്‍ സന്ദേശം ലഭിച്ചത്. പിഴ തുകയായി അഞ്ഞൂറു രൂപ അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. എന്നാൽ താൻ ഇരുചക്രവാഹനം ഒാടിക്കാറില്ലെന്ന് അധ്യാപകനായ സജീവ്കുമാര്‍ പറയുന്നു. കാമറ വഴി എടുത്ത വിവരമനുസരിച്ച് പിഴ ചുമത്തിയതിലുണ്ടായ സാങ്കേതികപ്രശ്നമായിരിക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.