ഇപ്പോൾ വാങ്ങിയാൽ മികച്ച ലാഭം; ഇയർ എൻഡ് ഓഫറിൽ സ്വന്തമാക്കാവുന്ന ഏഴ് കാറുകൾ ഇതാണ്

വാഹനലോകത്ത് ഇപ്പോൾ ഇയർ എൻഡ് സെയിലുകളുടെ കാലമാണ്. മിക്ക വാഹന നിർമാതാക്കളും മികച്ച ഓഫറുകൾ വർഷാവസാനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവർഷം വിലക്കയറ്റത്തിന്റേതാകും എന്നും പ്രമുഖ കമ്പനികളെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. 2022 ഇയർ എൻഡ് സെയിലിൽ മികച്ച ലാഭത്തിന് വാങ്ങാവുന്ന ഏഴ് കാറുകൾ പരിചയപ്പെടാം.

എസ്-പ്രെസോ

ചെറുകാറുകളിൽ ഏറ്റവും വലിയ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത് മാരുതി എസ്-പ്രെസേസാക്കാണ്.എസ്‌പ്രെസോയുടെ സി.എൻ.ജി വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഈ മാസം വാങ്ങുകയാണെങ്കില്‍ 60,000 രൂപ ലാഭിക്കാം. പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ക്ക് 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. അതേസമയം എ.എം.ടി വേരിയന്റുകള്‍ക്ക് കിഴിവ് ലഭിക്കില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. സി.എൻ.ജി ട്രിമ്മുകള്‍ക്കായി ഒഴിച്ചുള്ള എല്ലാ പെട്രോള്‍ വേരിയന്റുകളിലും 5,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. 4.25 ലക്ഷം മുതല്‍ 6.10 ലക്ഷം വരെയാണ് മാരുതി എസ്-പ്രെസോയുടെ വില.

സെലേറിയോ

സെലേറിയോ സി.എൻ.ജി വേരിയന്റുകള്‍ക്ക് പരമാവധി 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പെട്രോള്‍ എ.എം.ടി വേരിയന്റുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭിക്കില്ല. എല്ലാ വേരിയന്റുകളിലും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ബാധകമാണ്. സി.എൻ.ജി ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഉപഭോക്താക്കള്‍ക്ക് 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് ലഭിക്കും. 5.25 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില.

ബൊലേറോ

ഡിസംബറില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് മൊത്തം 95,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ടോപ്പ്-സ്‌പെക് B6 (0) ട്രിമ്മിന് ഏറ്റവും ഉയര്‍ന്ന ക്യാഷ് ഡിസ്‌കൗണ്ട് 62,000 രൂപ ലഭിക്കുന്നു. അതേസമയം ബേസ് വേരിയന്റായ B2 ന് മൊത്തം 33,000 രൂപ കിഴിവുണ്ട്. മിഡ്-സ്പെക്ക് B4, B6 വേരിയന്റുകള്‍ക്ക് 75,000 രൂപ വരെ കിഴിവുകള്‍ ലഭിക്കും. 9.53 ലക്ഷം മുതല്‍ 10.48 ലക്ഷം വരെയാണ് മഹീന്ദ്ര ബൊലേറോയുടെ വില.


ബൊലേറോ നിയോ

ടോപ്പ്-സ്‌പെക്ക് N10, N10 (0) ട്രിമ്മുകള്‍ക്ക് 95,000 രൂപ വരെ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിക്കും. 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും എല്ലാ ട്രിമ്മുകള്‍ക്കും തുല്യമാണ്. ലാഡര്‍ ഫ്രെയിം നിര്‍മ്മാണത്തെ അടിസ്ഥാനമാക്കിയുള്ള ബൊലേറോ നിയോ അടിസ്ഥാനപരമായി റീബ്രാന്‍ഡഡ് ടി.യു.വി 300 ആണ്. 9.48 ലക്ഷം മുതല്‍ 11.99 ലക്ഷം വരെയാണ് ബൊലേറോ നിയോയുടെ വില.

എക്സ്.യു.വി 300

മഹീന്ദ്ര എക്സ്.യു.വി 300 കോംപാക്ട് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് W8(O) വേരിയന്റിന് മഹീന്ദ്ര ഒരു ലക്ഷം രൂപയുടെ മൊത്തം കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. എന്‍ട്രി ലെവല്‍ W4 വേരിയന്റിന് 53,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങള്‍ ലഭിക്കും. ടര്‍ബോസ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് പരമാവധി 60,000 രൂപ വരെ കിഴിവ് ലഭിക്കും. എല്ലാ വേരിയന്റുകള്‍ക്കും 25,000 രൂപ വരെ ഒരേ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ടര്‍ബോസ്പോര്‍ട്ട് വേരിയന്റുകള്‍ ഒഴികെയുള്ള എല്ലാ ട്രിമ്മുകളിലും 4,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവ് ലഭ്യമാണ്. 8.41 ലക്ഷം മുതല്‍ 14.07 ലക്ഷം വരെയാണ് മഹീന്ദ്ര എക്സ്.യു.വി 300-ന്റെ വില.

കോന ഇലക്ട്രിക്

നിലവിൽ ഏറ്റവും കുടുതൽ വര്‍ഷാന്ത്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവി യിലാണ്. കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളോ എക്‌സ്‌ചേഞ്ച് ബോണസോ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇവി ആയ കോന ഇവിക്ക് 39kWh ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. കൂടാതെ 452 കിലോമീറ്റര്‍ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 23.84 ലക്ഷത്തിനും 24.03 ലക്ഷത്തിനും ഇടയിലാണ് കോനയുടെ വില.

ടൈഗൂണ്‍

ടൈഗൂണിന്റെ ടോപ്പ്-സ്‌പെക്ക് GT മാനുവല്‍ ട്രിമ്മില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. MY22 വേരിയന്റുകള്‍ക്ക് 50,000 രൂപ വരെയും MY23 മോഡലുകള്‍ക്ക് 45,000 രൂപ വരെയും കിഴിവ് ലഭിക്കും. ബേസ്-സ്‌പെക്ക് കംഫര്‍ട്ട്ലൈനിലും റേഞ്ച്-ടോപ്പിംഗ് GT DCT വേരിയന്റുകളിലും ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ല. എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് കിഴിവ്, കോര്‍പ്പറേറ്റ് എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍ എന്നിവ രണ്ട് വര്‍ഷത്തെ മോഡലുകള്‍ക്കും തുല്യമാണ്. MY22, MY23 കാറുകള്‍ക്ക് 10,000 രൂപയുടെ ലോയല്‍റ്റി ബോണസും വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് ഒന്നുകില്‍ ലോയല്‍റ്റി ബോണസ് അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും കോര്‍പ്പറേറ്റ് എക്‌സ്‌ചേഞ്ചും തിരഞ്ഞെടുക്കാം. രണ്ടും കൂടി പറ്റില്ല. ടോപ് സ്പെക്ക് ടോപ്ലൈന്‍ ട്രിം 20,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവോടെയാണ് വരുന്നത്. ഉപഭോക്താക്കള്‍ക്ക് നാല് വര്‍ഷത്തെ സര്‍വീസ് പാക്കേജും ലഭിക്കും. അതേസമയം മാനുവല്‍ AC-ക്ക് 15,000 രൂപയുടെ പിന്തുണ മിഡ്-സ്‌പെക്ക് ഹൈലൈന്‍ ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ. ഹൈലൈന്‍ ട്രിമ്മിന്റെ MY22 യൂണിറ്റുകള്‍ക്ക് 90,000 രൂപ വരെയും MY23 യൂണിറ്റുകള്‍ക്ക് 85,000 രൂപ വരെയും കിഴിവില്‍ സ്വന്തമാക്കാം. 11.56 ലക്ഷം മുതല്‍ 18.96 ലക്ഷം വരെയാണ് ഫോക്സ്വാഗണ്‍ ടൈഗൂണിന്റെ വില.

Tags:    
News Summary - These are the seven cars that can be acquired in the year-end offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.