പഴയചില മെക്കാനിക്കുകളെപറ്റി പറയുന്നതുകേട്ടിട്ടില്ലേ? ശബ്‌ദം കേട്ടാൽ മതി മേസ്തിരി എന്താ കുഴപ്പമെന്ന് പറയുമെന്നായിരിക്കും പഴമക്കാർ പറയുക. പുതിയ കാലത്ത് ആ ഉത്തരവാദിത്വം ആപ്പുകൾ ഏറ്റെടുക്കുകയാണ്. ആപ്പ് നിർമിച്ചിരിക്കുന്നതും ചില്ലറക്കാരല്ല. സ്കോഡ മോേട്ടാഴ്സ് ആണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പ്രവർത്തിക്കുന്ന ആപ്പ് വികസിപ്പിച്ചത്. ശബ്‌ദം കേട്ട് കാറുകളുടെ ആന്തരിക പ്രശ്‌നങ്ങൾ തൽക്ഷണം കണ്ടെത്താൻ ഡ്രൈവർമാരെ സഹായിക്കുകയാണ് ആപ്പിെൻറ ധർമം. സൗണ്ട് അനലൈസർ എന്നാണിതിനെ സ്കോഡ വിളിക്കുന്നത്.
എങ്ങിനെയാണിത് പ്രവർത്തിക്കുന്നത്?
ലളിതമായ പ്രവർത്തന രീതിയാണ് സൗണ്ട് അനലൈസറിനുള്ളത്. തകരാറിലായ വാഹനത്തിെൻറ ശബ്‌ദം അനലൈസറിൽ രേഖപ്പെടുത്തുകയാണ് ആദ്യപടി. റെക്കോർഡുചെയ്‌ത ശബ്‌ദം പ്രശ്നമില്ലാത്ത വാഹനങ്ങളുമായി മുൻകൂട്ടി റെക്കോർഡുചെയ്‌ത ശബ്‌ദങ്ങളുമായി താരതമ്യം ചെയ്യാൻ എ.െഎ സാേങ്കതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനത്തിനാകും. തകരാറിലായ കാറിെൻറ ശബ്‌ദ പാറ്റേണിൽ വ്യത്യാസം വിശകലനം ചെയ്ത് ആന്തരിക പ്രശ്‌നം കണ്ടെത്താനും അതിനുള്ള പരിഹാരം നിർദ്ദേശിക്കാനും അപ്ലിക്കേഷന് കഴിയും.
സ്കോഡ വളരെക്കാലമായി അവരുടെ കാറുകളിൽ ആപ്ലിക്കേഷൻ പരീക്ഷിക്കുന്നുണ്ട്. ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന 245സ്കോഡ ഡീലർമാർ 2019 ജൂൺ മുതൽ സൗണ്ട് അനലൈസർ ഉപയോഗിക്കുന്നുണ്ട്.'സ്കോഡയിലെ ഡിജിറ്റലൈസേഷെൻറ ഉദാഹരണമാണ് സൗണ്ട് അനലൈസർ. ഞങ്ങളുടെ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നതിന് ഞങ്ങൾ കൃത്രിമ ഇൻറലിജൻസ് ഉപയോഗിക്കുന്നത് തുടരും'-സ്കോഡ സെയിൽസ് മേധാവി സ്റ്റാനിസ്ലാവ് പെകർ റയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.