മാരുതിയുടെ ബെസ്​റ്റ്​ സെല്ലറുകളേക്കാൾ വിൽപ്പന; ചൈനീസ്​ ഇ.വി ചരിത്രം സൃഷ്​ടിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയാണ്​ ചൈന​. ഇതേ ചൈനയിൽ തരംഗംതീർക്കുന്നത്​ ഒരു ഇലക്​ട്രിക് വാഹനമാണ്​. മിനി ഇ.വി എന്ന മോഡലാണ്​ ചൈനയിലെ വിൽപ്പന റെക്കോർഡുകൾ തകർക്കുന്നത്​. ചൈനീസ്​ വാഹന നിർമാണ കമ്പനിയായ വൂളിങ് ഹോങ്​ഗുവാങ്​ ആണ്​ മിനി നിർമിക്കുന്നത്​​. ചൈന പാസഞ്ചർ കാർ അസോസിയേഷന്റെ (സി‌പി‌സി‌എ) ഡാറ്റ അനുസരിച്ച്, വൂളിങ് ഹോങ്​ഗുവാങ് മിനി ഇവി 2021 ഡിസംബർ മാസത്തിൽ 50,561 യൂനിറ്റുകളുടെ അതിശയകരമായ വിൽപ്പനയാണ്​ കൈവരിച്ചത്​. 42.9 ശതമാനം വളർച്ചയും കമ്പനി രേഖപ്പെടുത്തി.


ഡിസംബറിൽ ഇന്ത്യയിലെ ബെസ്​റ്റ്​ സെല്ലറുകളായ മാരുതിയുടെ മൂന്ന്​ വാഹനങ്ങളും ചേർത്താലുള്ളതിനേക്കാൾ കൂടുതലാണ്​ മിനിയുടെ വിൽപ്പന. 50,000 യൂനിറ്റിലധികം പ്രതിമാസ വിൽപ്പനയിൽ എത്തുന്ന ചൈനയിലെ ആദ്യത്തെ ഇലക്ട്രിക് കാർ എന്ന റെക്കോർഡും മിനി സ്വന്തമാക്കി. ഇതോടൊപ്പം ആഡംബര ഇ.വി കമ്പനിയായടെസ്‌ലയുടെ മോഡൽ 3, എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന റെക്കോർഡും സ്ഥാപിച്ചു.

ഇ.വികൾ കുതിക്കുന്നു

2021-ൽ വൂളിങ് ഹോങ്​ഗുവാങ് മിനി ഇവിയുടെ 395,451 യൂനിറ്റാണ്​ വിറ്റത്​. വർഷം തോറും 250.7 ശതമാനം വളർച്ചയാണ്​ കമ്പനി രേഖപ്പെടുത്തുന്നത്​. 2021-ൽ ചൈനയിൽ ടെസ്‌ലയുടെ വിവിധ മോഡലുകളുടെ 320,743 യൂനിറ്റുകളാണ് വിറ്റുപോയത്​. 2020 ജൂൺ മുതലുള്ള 19 മാസത്തിൽ മിനി ഇ.വിയുടെ 500,000 യൂനിറ്റുകളും ചൈനയിൽ വിറ്റഴിക്കപ്പെട്ടു.


മിനിക്കുശേഷം നാനോ

ഇലക്ട്രിക് കാറായ മിനിയുടെ വൻ വിജയത്തിന് ശേഷം വുളിങ്​ ഹോങ്ഗുവാങ് നാനോ എന്ന പേരിൽ പുതിയ മോഡൽ അവതരിപ്പിച്ചിട്ടുണ്ട്​​. കാർ ന്യൂസ് ചൈനയുടെ റിപ്പോർട്ട് അനുസരിച്ച്, നാനോ ഇവി 20,000 യുവാനിൽ കവിയാത്ത വിലയ്ക്ക് വിൽക്കാനാണ്​ വൂളിങ്​ തീരുമാനിച്ചിരിക്കുന്നത്​. രൂപയിൽ കണക്കാക്കിയാൽ ഏകദേശം 2.30 ലക്ഷം വരും ഇത്​. ചൈനയിലെ വമ്പൻ വാഹന നിർമാതാക്കളായ എസ്​.എ.​​െഎ.സി ഗ്രൂപ്പി​െൻറ ഭാഗമാണ്​ വൂളിങ്​. ഇന്ത്യയിൽ വിൽക്കുന്ന എം.ജിയുടെ ഉടമയും ​എസ്​.എ.​െഎ.സി ആണ്​. ടിയാൻജിൻ ഇൻറർനാഷണൽ ഓട്ടോ ഷോയിൽ നാനോ ഇ.വിയെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​.

മോ​േട്ടാർ

നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്​ത നാനോ ഇവിയിൽ രണ്ട് സീറ്റുകൾ മാത്രമേയുള്ളു. 2,497 എം.എം നീളവും 1,526 എം.എം വീതിയും 1,616 എം.എം ഉയരവും വാഹനത്തിനുണ്ട്​. 1,600 എം.എം ആണ്​ വീൽബേസ്​. നാല് മീറ്ററിൽ താഴെയാണ്​ ടേണിങ്​ റേഡിയസ്. ടാറ്റ നാനോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൗ വാഹനം വലുപ്പത്തിൽ ചെറുതാണ്. വാഹനത്തിന്​ കരുത്തുപകരുന്നത്​ 33 പിഎസ് ഇലക്ട്രിക് മോട്ടോറാണ്​. പരമാവധി 85 എൻഎം ടോർക്ക് സൃഷ്ടിക്കാൻ മോ​േട്ടാറിന്​ കഴിയും.


മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. 28 kWh ശേഷിയുള്ള IP67 സർട്ടിഫൈഡ് ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്​. ഒറ്റ ചാർജിൽ 305 കിലോമീറ്റർ സഞ്ചരിക്കും. വീടുകളിലെ 220-വോൾട്ട് സോക്കറ്റ് ഉപയോഗിച്ച് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 13.5 മണിക്കൂർ എടുക്കും. 4.5 മണിക്കൂറിൽ ചാർജ് ചെയ്യാൻ കഴിയുന്ന 6.6 kW എ.സി ചാർജർ ഓപ്ഷനുമുണ്ട്.

സുരക്ഷ

വലുപ്പം കുറവാണെങ്കിലും നാനോ ഇവിയിൽ സുരക്ഷാ സവിശേഷതകളിൽ വൂളിങ്​ കുറവുവരുത്തിയിട്ടില്ല. ഇബിഡി, ഇലക്ട്രോണിക് പാർക്കിങ്​ ബ്രേക്കുകൾ, ഐസോഫിക്​സ്​ ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയ്ക്കൊപ്പം എബിഎസും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റവും (ഇഎസ്സി) വരുന്നു. റിവേഴ്​സ്​ കാമറ, ടയർ പ്രഷർ മോണിറ്ററിങ്​ സിസ്റ്റം, എയർ കണ്ടീഷനിങ്​, കീലെസ് എൻട്രി, ടെലിമാറ്റിക്​സ്​, എൽഇഡി ഹെഡ്‌ലൈറ്റുകൾ, 7 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീൻ എന്നിവയും നാനോ ഇവിയിൽ ലഭിക്കും.

Tags:    
News Summary - This Chinese EV sold more than Maruti WagonR, Swift and Baleno put together in December 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.