വാഹനവിലയുടെ ഇരട്ടിയിലധികം പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. ഒഡീഷയിൽ നിന്നുള്ള കർഷകനാണ് സംസ്ഥാന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ 1,13,500 രൂപ പിഴ ചുമത്തിയത്. സംസ്ഥാനത്ത് ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമപ്രകാരം നൽകുന്ന ഉയർന്ന ശിക്ഷയാണിതെന്ന് അധികൃതർ പറയുന്നു. രജിസ്ട്രേഷൻ നമ്പറും ഹെൽമെറ്റും ഇല്ലാതെ ബൈക്ക് ഓടിക്കുന്നതിനിടെയാണ് ഒഡീഷയിലെ മന്ദ്‌ഷോർ ജില്ലയിലെ പ്രകാശ് ബഞ്ചാരയെ പോലീസ് പിടികൂടിയത്.
ബൈക്കിൽ വാട്ടർ സ്റ്റോറേജ് ഡ്രം വിൽക്കുന്നതിനിടെ, പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ലാതെ വാഹനം ഉപയോഗിച്ചതിന് 5,000 രൂപ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5,000, ഇൻഷുറൻസ് പേപ്പറുകൾ ഇല്ലാത്തതിന് 2500, ഹെൽമെറ്റ് ഇല്ലാത്തതിന് 1000 രൂപയുമാണ് പിഴ ചുമത്തിയത്. രജിസ്ട്രേഷൻ നമ്പർ ഇല്ലാതെ വാഹനം വിറ്റതിന് ഡീലർക്ക് ഒരു ലക്ഷം രൂപയും പിഴ ചുമത്തി. അങ്ങിനെ ആകെ 1,13,500 രൂപയാണ് പിഴയായി നൽകേണ്ടത്. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒഡീഷയിൽ റോഡപകടങ്ങൾ വർധിക്കുന്നതിനാൽ സർക്കാർ ഭേദഗതി വരുത്തിയ മോട്ടോർ വാഹന നിയമം കർശനമായി നടപ്പാക്കുകയാണ്. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി സമിതി അടുത്തിടെ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2020ൽ സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടും കോടതി അവലോകനം ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഒഡീഷയിൽ അപകടങ്ങളിൽ 27.5 ശതമാനം വർധനയുണ്ടായി. നിലവിൽ പോലീസ് ഉദ്യോഗസ്ഥർ നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.