നിരവധി മികച്ച ബൈക്കുകളുടെ വരവറിയിച്ച വർഷംകൂടിയാണ് 2020. ഹോണ്ട ഹൈനസ് പോലെ പുതുപുത്തൻ ബൈക്കുകൾ കഴിഞ്ഞ വർഷമാണ് വിപണിയിലെത്തിയത്. റോയൽ എൻഫീൽഡ് മീറ്റിയോർ പോലെ അതികായന്മാരുടെ പിൻഗാമികളും 2020ൽ നിരത്തിലെത്തി. ഇതിൽ മികച്ച അഞ്ച് ബൈക്കുകളെപറ്റിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. വില രണ്ട് ലക്ഷത്തിൽ താഴെയാണെന്ന് പറഞ്ഞെങ്കിലും ഹൈനസും മീറ്റിയോറുമൊക്കെ രണ്ട് ലക്ഷത്തിൽ അലപ്പം കുടുതൽ വിലവരുന്ന വാഹനങ്ങളാണ്. എങ്കിലും റൗണ്ട് ചെയ്ത് പറഞ്ഞാൽ രണ്ട് ലക്ഷം കയ്യിലുള്ളവർക്ക് ഈ ബൈക്കുകൾ സ്വന്തമാക്കുന്നതിനെപറ്റി തീർച്ചയായും ആലോചിക്കാനാവും.
1. ഹീറോ എക്സട്രീം 160 ആർ
ഹീറോ മോട്ടോകോർപ്പിന്‍റെ ഏറ്റവും പുതിയ പ്രീമിയം കമ്യൂട്ടർ മോട്ടോർസൈക്കിളാണ് എക്‌സ്ട്രീം 160 ആർ. 163 സിസി, സിംഗിൾ സിലിണ്ടർ, രണ്ട് വാൽവ് എഞ്ചിൻ, 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 14 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. എക്‌സ്ട്രീം 160 ആർ സിംഗിൾ ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 1,02,000 രൂപ (എക്‌സ്‌ഷോറൂം)യാണ് വില. ഇരട്ട-ഡിസ്ക് ബ്രേക്ക് വേരിയന്‍റിന് 1,05,050 (എക്സ്-ഷോറൂം) വിലയുണ്ട്. ഭാരം കുറഞ്ഞതും വേഗതയും കരുത്തും സമന്വയിച്ചതുമായ വാഹനമാണ് എക്സട്രീം 160 ആർ. മികച്ച ഇന്ധനക്ഷമതയും ഈ വാഹനത്തിന്‍റെ പ്രത്യേകതയാണ്. 55.47 ആണ് വാഹനത്തിന്‍റെ മൈലേജ്.
2. ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4 വി
ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4 വി ഒരു പുതിയ ബൈക്ക് ആണെന്ന് പറയാനാവില്ല. 2020ൽ ഈ 200 സിസി പ്രീമിയം ബൈക്കിന് ചില അധിക സവിശേഷതകൾ ടി.വി.എസ് കൂട്ടിച്ചേർക്കുകയായിരുന്നു. സ്ലിപ്പർ ക്ലച്ച്, ടിവിഎസ് സ്മാർട്ട് കണക്റ്റ് സിസ്റ്റവുമായുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി, എൽഇഡി ഹെഡ്ലൈറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ൽ പുതുതായി റൈഡ് മോഡുകൾ വന്നതും പ്രത്യേകതയാണ്. റൈഡ് മോഡുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ മോട്ടോർസൈക്കിളും അപ്പാച്ചെ ആർടിആർ ആണ്.
സ്പോർട്ട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഉണ്ട്. റൈഡിംഗ് മോഡുകൾക്കനുസരിച്ച് വ്യത്യസ്ത തലത്തിലുള്ള എബിഎസ് പ്രവർത്തനവും ബൈക്കിന് ടി.വി.എസ് വാഗ്ദാനം ചെയ്യുന്നു. 198 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-വാൽവ്, 8,500 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 18.1 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 1.31 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വിലയുള്ള ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4 വി മുടക്കുന്ന പണത്തിന് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന വാഹനമാണ്.
ബജാജ് ഡോമിനാർ 250
ഡോമിനാർ 400 ന്‍റെ കരുത്ത് കുറച്ച വാഹനമാണ് ഡോമിനാർ 250. ബജാജ് കുടുംബത്തിൽ നിന്നുള്ള ചെറുതും താങ്ങാവുന്നതും ഭാരം കുറഞ്ഞതുമായ മോഡലാണിത്. ദൈനംദിന യാത്രയ്‌ക്കും സ്‌പോർട്‌സ് ടൂറിങിനും ഉപയോഗിക്കാവുന്ന ൈബക്കാണിത്. കെടിഎം 250 ഡ്യൂക്കിലെ അതേ എഞ്ചിനാണ് ഡോമിനറും പിൻതുടരുന്നത്. പക്ഷേ അൽപ്പം വ്യത്യസ്തമായ ട്യൂണാണ് ഡോമിനറിൽ ഉപയോഗിച്ചിരിക്കുന്നത്. 250 സിസി ഡിഎഎച്ച്‌സി എഞ്ചിൻ 8,500 ആർപിഎമ്മിൽ 26.6 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 23.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 1.65 ലക്ഷം (എക്സ്-ഷോറൂം) വിലയുള്ള ബജാജ് ഡൊമിനാർ 250 തുടക്കക്കാരായ റൈഡർമാർക്ക് വളരെ മികച്ച ഓപ്ഷനാണ്. മുടക്കുന്ന പണത്തിന്‍റെ മൂല്യം കാത്തുസൂക്ഷിക്കുന്ന വാഹനമായി ഡോമിനർ 250യെ കണക്കാക്കാം.
ഹോണ്ട ഹൈനസ് സിബി 350
റോയൽ എൻഫീൽഡ് ആധിപത്യം പുലർത്തുന്ന വാഹന വിഭാഗത്തിലേക്കുള്ള ഹോണ്ടയുടെ കടന്നുകയറ്റമാണ് ഹൈനസ് സിബി 350 എന്ന റെട്രോ അവതാരം. പ്രധാനമായും ഇന്ത്യൻ വിപണി ലക്ഷ്യമാക്കി പൂണമായും ഇന്ത്യയിൽ നിർമിച്ച വാഹനകൂടിയാണിത്. 348 സിസി സിംഗിൾ സിലിണ്ടർ ഓവർഹെഡ് ക്യാം എഞ്ചിൻ 5,500 ആർ.പി.എമ്മിൽ 20.8 ബിഎച്ച്പിയും 3,000 ആർപിഎമ്മിൽ 30 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ച്, കൗണ്ടർബാലൻസർ, ഹോണ്ട സ്മാർട്ട്ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം പോലുള്ള സവിശേഷതകൾ വാഹനത്തിനുണ്ട്. 1.85 ലക്ഷം (എക്സ്-ഷോറൂം) വിലയുള്ള ഹോണ്ട ഹൈനസ് സിബി 350 റോയൽ എൻഫീൽഡിന് വളരെ നല്ലൊരു ബദലാണ്. പരിമിതമായ ഹോണ്ട ബിഗ് വിംഗ് നെറ്റ്‌വർക്ക് വഴി മാത്രമേ ഹോണ്ട സിബി 350 വിൽക്കുന്നുള്ളൂ എന്നത് വലിയൊരു പോരായ്മയാണ്.
റോയൽ എൻഫീൽഡ് മീറ്റിയോർ 350
തണ്ടർബേർഡിന്‍റെ പിൻഗാമിയായി റോയൽ എൻഫീൽഡ് അവതരിപ്പിച്ച ക്രൂസർ ബൈക്കാണ് മീറ്റിയോർ 350. പുതിയ എഞ്ചിനും ഷാസിയും ഉപയോഗിച്ച് നിർമിച്ച വാഹനംകൂടിയാണിത്. വിറച്ചുതുള്ളുന്ന തണ്ടർബേർഡിന്‍റെ പോരായ്മകൾ മീറ്റിയോറിലെത്തുേമ്പാൾ റോയൽ എൻഫീൽഡ് പരിഹരിച്ചിട്ടുണ്ട്. പുതിയ 350 സിസി എസ്‌എഎച്ച്‌സി എഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും നിർമ്മിക്കും. വൈഡ് ടോർക്ക് ബാൻഡ് 2,400 ആർപിഎമ്മിൽ ആരംഭിച്ച് 4,500 ആർപിഎം വരെ പോകുന്നു. വൈബ്രേഷനുകൾ കുറയ്ക്കുന്നതിന് ബാലൻസർ ഷാഫ്റ്റും ഉപയോഗിച്ചിട്ടുണ്ട്. മൂന്ന് വേരിയന്‍റുകളിൽ ബൈക്ക് ലഭ്യമാണ്. വില 1.75 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.