'വീണിതല്ലോ കിടക്കുന്നു ധരണിയിൽ, ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ', സി.വി.രാമൻപിള്ളയുടെ പ്രശസ്ത നോവലായ മാർത്താണ്ഡ വർമ ആരംഭിക്കുന്നത് ഇൗ വരികളിലാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ കാണുേമ്പാൾ നമ്മുക്ക് ഇൗ വരികൾ ഒാർമവന്നാൽ കുറ്റം പറയാൻ ഒക്കില്ല. കാരണം വീരശൂര പരാക്രമിയും ഏത് കാടും മലയും താണ്ടാൻ ശേഷിയുള്ളവനുമായ സാക്ഷാൽ ടൊയോട്ട ഫോർച്യൂണർ ആണ് വീഡിയോയിൽ തലകുത്തി കിടക്കുന്നത്. വാഹനം കടൽത്തീരത്ത് ഡ്രിഫ്റ്റ് ചെയ്യാൻ ശ്രമിക്കവേയാണ് കരണം മറിഞ്ഞത്. 'ഒാഫ്റോഡ് ക്ലബ് പാകിസ്ഥാൻ' എന്ന യൂ ട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ, ഫോർച്യൂണറിനെ ഡ്രിഫ്റ്റ് ചെയ്യാനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട് മറിയുന്നതായാണ് കാണുന്നത്. ആദ്യം ഒന്നുരണ്ടുവട്ടം ശ്രമിച്ചശേഷം തിരയോട് കൂടുതൽ അടുത്ത് വാഹനം എത്തിയപ്പോഴാണ് നിയന്ത്രണം വിട്ട് മറിയുന്നത്. ഇതോടെ ചുറ്റും നിന്നവരെല്ലാം ഒാടിയെത്തുകയും വാഹനം ഉയർത്തുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. മണലിൽ മറിഞ്ഞതിനാൽ വലിയ കേടുപാടുകളൊന്നും വാഹനത്തിന് ഉണ്ടായിട്ടില്ല.
ഫോർച്യൂണർ എന്ന കരുത്തൻ
ടൊയോട്ട ഫോർച്യൂണർ അതിെൻറ സെഗ്‌മെൻറിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയാണ്. ഓഫ്-റോഡിങിനും ഇത് തികച്ചും കഴിവുള്ള വാഹനമാണ്. ഫോർഡ് എൻഡവർ, മഹീന്ദ്ര ആൾട്ടുറാസ് ജി 4, എംജി ഗ്ലോസ്റ്റർ എന്നിവയാണ് വാഹനത്തിെൻറ പ്രധാന എതിരാളികൾ. വളരെ വേഗത്തിൽ കോർണറിങ്ങിന് ശ്രമിച്ചാൽ വാഹനം റോൾഓവർ ആകും എന്നതിന് ഉദാഹരണമാണ് ഇൗ വീഡിയോ.
2021െൻറ തുടക്കത്തിൽ ടൊയോട്ട ഫോർച്യൂണർ അപ്ഡേറ്റ് ചെയ്തിരുന്നു. ഫോർച്യൂണറിെൻറ പുതിയ ലെജൻഡർ വേരിയൻറും ടൊയോട്ട നിരയിലേക്ക് ചേർത്തിട്ടുണ്ട്.
എഞ്ചിനുകൾ മുമ്പത്തേതിന് സമാനമാണ്. 2.7 ലിറ്റർ പെട്രോൾ എഞ്ചിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനും ഉണ്ട്. പെട്രോൾ എഞ്ചിൻ പരമാവധി 166 പിഎസ് കരുത്തും 245 എൻഎം പരമാവധി ടോർക്കും പുറെത്തടുക്കും. ഡീസൽ എൻജിൻ 204 പിഎസ് കരുത്തും 500 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. വാഹനത്തിൽ ആൻറി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക് ഡിസ്ട്രിബ്യൂഷൻ, സ്റ്റെബിലിറ്റി കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.