ടോക്യോ ഒളിമ്പിക്സിെൻറ ഒൗദ്യോഗിക പങ്കാളികളിൽ ഒരാളാണ് ടൊയോട്ട മോേട്ടാഴ്സ്. ടൊയോട്ടയുടെ വാഹനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഒളിമ്പിക് വില്ലേജിൽ സജീവമാണ്. അത്ലറ്റുകളെ വില്ലേജിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്ന ഒാേട്ടാണമസ് വാഹനവും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഒളിമ്പിക്സ് കാണുന്നവരുടെ ഹൃദയം കവർന്നത് ടൊയോട്ടയുടെ കുഞ്ഞൻ കാറാണ്. റഗ്ബി കളിക്കിടെയാണ് ഇൗ വാഹനം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. റഗ്ബിയിൽ ബോൾ ബോയ് ആയി സേവനം അനുഷ്ടിച്ച വാഹനമാണിത്. റിമോട്ട് കൺട്രോൾ വച്ചാണ് ഇവയെ നിയന്ത്രിക്കുന്നത്.
യൂറോ 2021 ൽ ഇതേ ആവശ്യത്തിനായി ഉപയോഗിച്ച ഫോക്‌സ്‌വാഗൺ ഐഡി 4 എന്ന കുഞ്ഞൻ കാറിനെ ഓർമ്മപ്പെടുത്തുന്ന വാഹനമാണ് ടൊയോട്ടയുടേത്. ആതിഥേയരായ ജപ്പാനും ഫിജിയും തമ്മിലുള്ള റഗ്ബി കളിയിലാണ് ഈ ചെറുകാർ ആദ്യമായി ഉപയോഗിച്ചത്. ഈ ആവശ്യത്തിനായി വികസിപ്പിച്ച ഘടനയോടുകൂടിയ വാഹനമാണിത്. പച്ച ലൈറ്റുകൾ മിന്നിക്കൊണ്ട് വാഹനം കളിയിലുടനീളം ബോളുകൾക്കുപിന്നാലെ വേഗത്തിൽ നീങ്ങുന്നുണ്ടായിരുന്നു. നിരവധി ഉപയോക്താക്കൾ ടൊയോട്ട കാറിനെ ഫോക്‌സ്‌വാഗൺ ഐഡി 4 ഇലക്ട്രിക് കാറിെൻറ 1: 5 സ്കെയിൽ മോഡലുമായി ഉപമിച്ചു. വേഗംതന്നെ ഇവ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറി.
ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസിൽ അത്ലറ്റുകൾക്ക് സഞ്ചരിക്കാൻ ക്യൂബ് ആകൃതിയിലുള്ള ഇലക്ട്രിക് ഓട്ടോണമസ് വാഹനങ്ങൾ ടൊയോട്ട അവതരിപ്പിച്ചിരുന്നു. സിംഗിൾ ചാർജിൽ 150 കിലോമീറ്റർ സഞ്ചരിക്കുന്ന ബാറ്ററി-ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങൾക്ക് 19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ക്യാമറകൾ, ലിഡാർ തുടങ്ങിയ നൂതന സെൻസറുകൾ ഉൾക്കൊള്ളുന്ന സംവിധാനമാണ് ഇവയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.