സ്കൂട്ടറിൽ വന്ന യുവാക്കളെ ചവിട്ടിവീഴ്ത്തുന്ന പൊലീസിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊഴിയേറ്റ് ദൂരേക്ക് തെറിച്ചുപോകുന്ന യുവാക്കളേയും ദൃശ്യങ്ങളിൽ കാണാം. പാർക് ചെയ്തിരുന്ന ബൈക്കിൽ ഇരുന്ന യുവാവിെൻറ ഹെൽമെറ്റ് കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ പൊലീസിനെതിരേ രോഷം ഉയരുകയാണ്. ഇങ്ങിനെയാണ് വാഹനയാത്രികരെ കൈകാര്യം ചെയ്യുന്നതെങ്കിൽ പൊലീസിനെ കൊലയാളികൾ എന്ന് വിളിക്കേണ്ടിവരുമെന്നാണ് നെറ്റിസൺസ് പറയുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ഗുവഹതിയിലാണ് പൊലീസിെൻറ അതിക്രമം അരങ്ങേറിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു ചെക് പോയിൻറിൽ നിൽക്കുന്നതായാണ് വീഡിയോയിലുള്ളത്. ഇൗ സമയം രണ്ട് യവോക്കൾ സ്കൂട്ടറിൽ വരികയും പൊലീസുകാരിലൊരാൾ ആഞ്ഞ് ചവിട്ടുകയും ചെയ്യുന്നു. നിലതെറ്റിയ ബൈക്ക് നിലത്തേക്ക് വീഴുകയും യാത്രികൾ തെറിച്ചുപോവുകയുമാണ്. ചവിട്ടിവീഴ്ത്തിയ പൊലീസുകാരൻ വന്ന് ബൈക്ക് ഉയർത്തുന്നതും കൂടുതൽ പൊലീസുകാർ സ്ഥലത്ത് എത്തുന്നതും വീഡിയോയിലുണ്ട്.
കോവിഡ് പ്രോേട്ടാക്കോൾ
അസമിലെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇരുചക്ര വാഹനങ്ങളിൽ പിൻ യാത്രികരെ അനുവദിക്കില്ല. അതാണ് പൊലീസിനെകണ്ട് യുവാക്കൾ പരിഭ്രാന്തരായതെന്നാണ് സൂചന. എന്നാൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അനീതിയാണെന്ന് നെറ്റിസൺസ് പറയുന്നു. നേരത്തേയും ഇത്തരം പൊലീസ് അതിക്രമങ്ങൾ രാജ്യത്ത് ഉടനീളം അരങ്ങേറിയിട്ടുണ്ട്. ലാത്തിയെറിഞ്ഞ് ആളെ താഴെയിടുക, തടിപോലുള്ളവ വാഹനത്തിന് മുന്നിലേക്ക് വലിച്ചെറിയുക, കാർ പോലുള്ള വാഹനങ്ങളിൽ ബോണറ്റിലേക്ക് ചാടി കയറുക തുടങ്ങിയ കുതന്ത്രങ്ങൾ വാഹനങ്ങൾക്കുനേരേ പൊലീസ് പ്രയോഗിക്കാറുണ്ട്.
ഇത്തരം സംഭവങ്ങളിൽ യാത്രികൾ മരിച്ചിട്ടും ഉണ്ട്. അപരിഷ്കൃതമായ പൊലീസ് പരിശോധനക്ക് അറുതിവരുത്താൻ ഇലക്ട്രോണിക് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. കാമറ ഉപയോഗിക്കുകയും നിയമലംഘകരെ കയ്യോടെ പിടികൂടുകയുമാണ് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.