ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറിയ ലോറിയിൽ നിന്ന് സഹപ്രവർത്തകയെ സാഹസികമായി രക്ഷപ്പെടുത്തി യുവതി. സംഭവത്തിന്റെ സി.സി.ടി.വി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ അവനീശ് ശരണാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2:36ന് ഡെറാഡൂൺ ഡോയ്‌വാലയിലെ ലാച്ചിവാല ടോൾ പ്ലാസയിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സിമന്റ് നിറച്ച ട്രക് ടോൾ പ്ലാസയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടോൾ ഗേറ്റ് കടന്നുപോകാൻ കാത്തുനിന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കവേയാണ് ട്രക്ക് ടോൾ ബൂത്തിലേക്ക് പാഞ്ഞുകയറിയത്. ഈ സമയംയുവതി പുറത്തുനിൽക്കുന്നുണ്ടായിരുന്നു. അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ, ടോൾ ബൂത്തിലേക്ക് ഓടിക്കയറി തൊഴിലാളിയെ ഇവർ പുറത്തേക്ക് കൊണ്ടുവരുന്നതും വിഡിയോയിലുണ്ട്.
വിഡിയോ 2,97,600-ലധികം ആളുകൾ ട്വിറ്ററിൽ കണ്ടു. 'ശ്രദ്ധയോടെ നോക്കൂ. ഡെറാഡൂണിലെ ടോൾ പ്ലാസയിൽ യുവതി, തന്റെ ജീവന് കാര്യമാക്കാതെ, ബൂത്തിനകത്തേക്ക് ഓടിക്കയറി ടോൾ പ്ലാസ തൊഴിലാളിയെ രക്ഷിച്ചു'- അവനീശ് ശരൺ ക്ലിപ്പി പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധിപേർ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തി.
ध्यान से देखें. देहरादून के टोल प्लाजा दुर्घटना में एक युवती ने अपनी जान की परवाह किये बगैर बूथ के अंदर मौजूद कर्मी को दौड़कर बचाया. pic.twitter.com/qZmn5BJZwu
— Awanish Sharan (@AwanishSharan) July 24, 2022
പെട്ടെന്നുള്ള ചിന്തയ്ക്ക് ആ സ്ത്രീ ഓൺലൈനിൽ അഭിനന്ദനങ്ങൾ നേടി. 'അതിശയകരമായ ജാഗ്രതയും മനസ്സാന്നിധ്യവും'-ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ശരിക്കും പെട്ടെന്നുള്ള റിഫ്ലെക്സുകളും ധീരമായ പ്രവർത്തനവും. അവർക്ക് പ്രതിഫലം നൽകണം.'-മറ്റൊരു ഉപയോക്താവ് എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.