ഇന്ധന വിലക്കയറ്റത്തോടൊപ്പം ടയർ വിലയും വർധിച്ചതോടെ ട്രക്കുകളുടെ വാടക കൂട്ടി ഉടമകൾ.ട്രക്ക് വാടകയിൽ ആറ് ആഴ്ചകൊണ്ട് 13% വർധനയാണുണ്ടായത്. ടയർ കമ്പനികൾ ഡിസ്കൗണ്ട് പിൻവലിച്ചതിനാൽ ഒരു ജോഡി ടയറുകൾ വാങ്ങുന്നതിന് ഇപ്പോൾ 3,000-3,500 രൂപ അധികം നൽകേണ്ടിവരുന്നതായും ട്രക്ക് ഉടമകൾ പറയുന്നു. ജനുവരി മുതൽ ഫെബ്രുവരി 16 വരെ ട്രങ്ക് റൂട്ടുകളിലെ ട്രക്ക് വാടക 12-13 ശതമാനം വർധിച്ചതായി ഇന്ത്യൻ ഫൗണ്ടേഷൻ ഓഫ് ട്രാൻസ്പോർട്ട് റിസർച്ച് & ട്രെയിനിങിലെ (ഐഎഫ്‌ടിആർടി) സീനിയർ ഫെലോയും കോർഡിനേറ്ററുമായ എസ്.പി.സിങ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. ഈ വർധനവിന്‍റെ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഉണ്ടായതെന്നും സിങ് പറഞ്ഞു.
'ശൈത്യകാലമായതിനാൽ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും കൂടുതൽ ദൂരേക്ക് എത്തിക്കേണ്ടിവരുന്നുണ്ട്. കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി)കളിലേക്കുള്ള യാത്രയിൽ 30-40 ശതമാനം വർധനയുണ്ടായി'-സിങ് പറഞ്ഞു. ഓട്ടോമൊബൈൽ കമ്പനികൾ ഉൾപ്പടെ ഉള്ളവരിൽ നിന്ന് ചരക്ക് നീക്കം വർധിച്ചിട്ടുണ്ട്. അതിനാൽ വാടക വർധിപ്പിക്കാതെ നിവൃത്തിയില്ല' -അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്തൃ ചരക്ക് 5-6 ശതമാനവും സിമൻറ് സ്റ്റീൽ 5-10 ശതമാനവും വർധിച്ചിട്ടുണ്ട്.
ഡൽഹി-മുംബൈ-ദില്ലി ട്രങ്ക് റൂട്ട് നിരക്ക് 2019 ജനുവരി-ഡിസംബർ മാസങ്ങളിൽ ശരാശരി 86,400 രൂപയിൽ നിന്ന് 2021 ജനുവരി 1 വരെ 1,18,200 രൂപയായും ഫെബ്രുവരി 1 ന് 1,25,300 രൂപയായും ഉയർന്നു. ഇത് ഫെബ്രുവരി 16 ന് 1,31,000 രൂപയായി.
അതുപോലെ, ദില്ലി-ചെന്നൈ-ദില്ലി റൂട്ട് 2019 ജനുവരി-ഡിസംബർ മാസങ്ങളിൽ ശരാശരി 1,17,900 രൂപയിൽ നിന്ന് 2021 ജനുവരി ഒന്നിന് 1,27,700 രൂപയായും ഫെബ്രുവരി 1 ന് 1,37,900 രൂപയിലും ഫെബ്രുവരി 16 ആകുേമ്പാഴേക്കും 1,44,000 രൂപയായും വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.