‘മാമന്ന’ന്‍റെ ഗംഭീര വിജയം ആഘോഷിക്കാൻ സംവിധായകൻ മാരി സെൽവരാജിന് മിനികൂപ്പർ സമ്മാനം നൽകി നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിന്‍റെ നിര്‍മാണ കമ്പനിയായ റെഡ് ജയന്‍റ് മൂവീസ് ആണ് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്. ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ മാമന്നന് ചിറകുകള്‍ നല്‍കിയ മാരി ശെല്‍വരാജിന് നന്ദി അറിയിക്കുന്നതായും കാര്‍ സമ്മാനിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു.
ഉദയനിധി സ്റ്റാലിനെക്കൂടാതെ വടിവേലു ഫഹദ് ഫാസിൽ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ തമിഴ് സിനിമ ‘മാമന്നൻ’ പ്രദര്‍ശന വിജയം നേടി മുന്നേറുകയാണ്. ലോകത്തെങ്ങുമുള്ള തമിഴര്‍ക്കിടയില്‍ ചൂടുള്ള വിഷയമായി മാമന്നന്‍ മാറിയിരിക്കുകയാണെന്നും എല്ലാവരും അതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഉദയനിധി സ്റ്റാലിന്‍ കാര്‍ സമ്മാനിച്ച വാര്‍ത്ത പങ്കുവെച്ചുള്ള കുറിപ്പില്‍ പറഞ്ഞു.
പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരിസെല്‍വരാജ് സംവിധാനം ചെയ്ത സിനിമയാണ് മാമന്നന്‍. ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.
ഡിസംബറില്‍ തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടനും-രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി താന്‍ അഭിനയിക്കുന്ന അവസാന ചിത്രമാണ് മാമന്നന്‍ എന്ന് പ്രഖ്യാപിച്ചിരുന്നു. 'മാമന്നൻ' എന്ന ചിത്രത്തിൽ സാമൂഹിക അനീതിയെ കുറിച്ചാണ് പറയുന്നത്. സിനിമയുടെ പ്രമേയവും തിരക്കഥയും ഫ്രെയിമുകളും എനിക്ക് ഇഷ്ടമായി. കൂടാതെ മാരി സെൽവരാജിനോടൊപ്പം പ്രവർത്തിക്കാനും ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു'- ഉദയനിധി സ്റ്റാലിൽ നേരത്തേ പറഞ്ഞിരുന്നു.
2012ൽ പുറത്തിറങ്ങിയ എം രാജേഷ് സംവിധാനം ചെയ്ത 'ഒരു കാൽ ഒരു കണ്ണാടി' എന്ന ചിത്രത്തിലൂടെയാണ് ഉദയനിധി സ്റ്റാലിൻ വെള്ളിത്തിരയിൽ എത്തിയത്. ഹൻസിക മൊട്‍വാനി, സന്താനം എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രം ആ വർഷത്തെ തമിഴിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. കന്നി ചിത്രത്തോടെ തന്നെ തമിഴ് സിനിമാ ലോകത്ത തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. 11 വർഷത്തിനിടെ ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് ഉദയനിധി കോളിവുഡ് സിനിമാ ലോകത്തിന് നൽകിയത്.
ആര്‍.ആര്‍.ആര്‍, വിക്രം, ഡോണ്‍, വെന്ത് തുനിന്തത് കാട്, വിടുതലൈ തുടങ്ങിയ സിനിമകള്‍ വിതരണം ചെയ്ത എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.