വാഗൺ ആർ ഇ.വിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്​; എന്ന്​ നിരത്തിലെത്തുമെന്ന ആകാംഷയിൽ ആരാധകർ

മാരുതിയുടെ വൈദ്യുത വാഹനം വാഗൺ ആർ ഇ.വിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്​. ഏറെ നാളുകൾക്കുശേഷമാണ്​ മാരുതിയുടെ ആദ്യ ഇ.വിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവരുന്നത്​. എന്നാൽ വാഹനം എന്ന്​ പുറത്തുവരുമെന്നോ ഇവയുടെ നിർമാണ വകഭേദം ഉണ്ടായിരിക്കുമോ തുടങ്ങിയ കാര്യത്തിൽ മാരുതി ഇനിയും കൃത്യമായ ഉത്തരമൊന്നും നൽകിയിട്ടില്ല. 2019 ൽതന്നെ വാഗൺ ആർ ഇ.വിയുടെ കൺസപ്​ട്​ മോഡലുകൾ മാരുതി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വർഷം ഹരിയാനയിലെ ഗുരുഗ്രാമിലെ റോഡുകളിൽ പരീക്ഷണ ഒാട്ടങ്ങളും നടത്തിയിരുന്നു.


130 കിലോമീറ്റർ റേഞ്ച്​

വാഗൺ ആർ ഇവിക്ക് ഏകദേശം 130 കിലോമീറ്റർ റേഞ്ചാണ്​ കണക്കാക്കുന്നത്​. നഗര ഡ്രൈവിങ്​ സാഹചര്യങ്ങളിലും ശരാശരി വേഗതയിലും ഈ കണക്ക് കൈവരിക്കാനാകുമെന്ന് മാരുതി വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, എല്ലാ ഇ.വികളെയും പോലെ, റേഞ്ച്​ വേഗതയ്ക്ക് വിപരീത അനുപാതത്തിലായിരിക്കും. സ്ഥിരമായ ഉയർന്ന വേഗത പരിധി 100 കിലോമീറ്ററായി കുറയ്ക്കും. സർട്ടിഫൈഡ് ശ്രേണി 130 കിലോമീറ്ററിനേക്കാൾ കൂടുതലുമായിരിക്കും.


മഹീന്ദ്ര ഇ-വെരിറ്റോ, ടാറ്റാ തിഗോർ എന്നിവ യഥാക്രമം 140 കിലോമീറ്റർ, 142 കിലോമീറ്റർ മൈലേജാണ്​ വാഗ്​ദാനം ചെയ്യുന്നത്​. വാഗൺ ആർ ഇവി സ്റ്റാൻഡേർഡ് എസി ചാർജിങിനെയും ഡിസി ഫാസ്റ്റ് ചാർജിങിനെയും പിന്തുണയ്ക്കും. എസി ചാർജിങ്​ സമയം 7 മണിക്കൂറും ഫാസ്​റ്റ്​ ചാർജിങ്​ 1 മണിക്കൂറും (80 ശതമാനം വരെ) ആയിരിക്കും. ഇന്ത്യയ്‌ക്കായുള്ള വാഗൺ‌ ആർ‌ ഇവിയുടെ അന്തിമ സവിശേഷതകൾ‌ ഇതുവരെ മാരുതി പുറത്തുവിട്ടിട്ടില്ല.

വാഗൺ ആറി​െൻറ ഇലക്ട്രിക് പതിപ്പ് ഗവൺമെൻറി​െൻറ ഇവി-പ്രൊമോട്ടിങ്​ ഫെയിം 2 സ്കീമിന് കീഴിൽ വരും. കൂടാതെ സംസ്ഥാന സബ്സിഡികളിൽ നിന്നും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ്‌സിഡികൾ ഉൾപ്പെടുത്തിയാൽ അന്തിമ വില 7-7.5 ലക്ഷം രൂപയായിരിക്കുമെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.