അഞ്ച് വർഷത്തിനിടെ ഇന്ത്യ വിട്ടത് ആറ് വാഹന നിർമാതാക്കൾ, കുറഞ്ഞകാലംകൊണ്ട് ഇന്ത്യയുടെ വ്യവസായ ഭൂപടത്തിൽ നിന്ന് ഇല്ലാതായത് ലോകത്തിലെ ഏറ്റവും ശക്തരായ ചില കോർപ്പറേറ്റുകളാണ്. അവസാനമായി ഇന്ത്യവിട്ട ഫോർഡ് രാജ്യത്ത് വ്യവസായം ആരംഭിച്ച ആദ്യ വിദേശ വാഹനകമ്പനികളിൽ ഒന്നായിരുന്നു. അതിനുമുമ്പ് രാജ്യം വിട്ട ജനറൽ മോേട്ടാഴ്സാകെട്ട ലോകത്ത് ഏറ്റവുംകൂടുതൽ വാഹനങ്ങൾ നിർമിക്കുന്ന ഭീമനും. ഇവരെക്കൂടാതെ ഇറ്റാലിയൻ വാഹനബിംബമായ ഫിയറ്റും ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന ഹാർലിയും നാടുവിട്ടുപോയി. എ.ടി.വികൾ നിർമിക്കുന്ന െഎഷർ പൊളാരിസും ക്രൂസ് ബൈക്കുകളിലൂടെ പ്രശസ്തരായ യു.എം മോേട്ടാൾസൈക്കിൾസുമായിരുന്നു അടുത്ത ഇരകൾ. ഇവരെയൊക്കെ കൂടാതെ ഹോണ്ടയും ടൊയോട്ടയുംവരെ രാജ്യത്ത് നിന്നുപിഴക്കാൻ പാടുപെടുന്നതായാണ് റിപ്പോർട്ടുകൾ. എന്താണ് കുറഞ്ഞകാലത്തിനിടക്ക് ഇത്രയധികം വാഹന നിർമാതാക്കൾ രാജ്യം വിടാൻ കാരണം?
ഫോർഡിെൻറ മടക്കം
കഴിഞ്ഞ ദിവസമാണ് ഫോർഡ്, ഇന്ത്യയിലെ ഉത്പ്പാദനം നിർത്തുകയാണെന്ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. തങ്ങളുടെ രണ്ട് നിർമാണ സംവിധാനങ്ങളും അടച്ചുപൂട്ടാനും കമ്പനി തീരുമാനിച്ചു. 1994ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ആദ്യത്തെ മൾട്ടി-നാഷണൽ ഓട്ടോമോട്ടീവ് കമ്പനികളിൽ ഒന്നാണ് ഫോർഡ്. 27 വർഷമായി ഇൗ അമേരിക്കൻ കാർ നിർമാതാവ് ഇന്ത്യയിൽ അതിെൻറ പ്രവർത്തനം തുടരുന്നു. കുറേക്കാലമായി, ഇവിടെത്ത വാഹന നിർമാണവും വിൽപ്പനയും ഒട്ടും ലാഭകരമല്ല എന്നാണ് ഫോർഡ് വിലയിരുത്തുന്നത്. അതിനാലാണ് ഉത്പാദനം നിർത്തുന്നതെന്നും കമ്പനി വൃത്തങ്ങൾ പറയുന്നു. ഇറക്കുമതിചെയ്ത സി.ബി.യു മോഡലുകൾ മാത്രമായിരിക്കും കമ്പനി ഇനി ഇന്ത്യയിൽ വിൽക്കുക. സാനന്ദ്, മറൈമല നഗർ പ്ലാൻറുകൾ അടച്ചുപൂട്ടുകയാണ് ആദ്യം ചെയ്യുന്നത്. കയറ്റുമതി പ്രവർത്തനങ്ങളും അവസാനിപ്പിക്കും.
എന്തുകൊണ്ടാണ് ഫോർഡ് ഉത്പാദനം നിർത്തുന്നത്?
സാനന്ദ്, മറൈമലൈ നഗർ പ്ലാൻറുകളിൽ നിർമാണം അവസാനിപ്പിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഫോർഡ് ഇന്ത്യ പറയുന്നത്. പ്ലാൻറ് ശേഷിയുടെ പൂർണമായ വിനിയോഗം നിലവിൽ കുറവാണ് എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഈ രണ്ട് ഫാക്ടറികളുംചേർന്ന് പ്രതിവർഷം 4,00,000 യൂനിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ നിലവിൽ ഫോർഡിന് ആവശ്യം വർഷം 80,000 കാറുകൾ മാത്രമാണ്. ശേഷിയുടെ 20 ശതമാനം മാത്രമാണിത്. ഇതിൽതന്നെ പകുതിയും കയറ്റുമതി ചെയ്യാനുള്ളതാണ്. ഫോർഡിെൻറ വിൽപ്പന വളരെ കുറവാണെന്ന് ചുരുക്കി പറയാം.
ജി.എമ്മിെൻറ മടക്കം
2017 ഡിസംബറിലാണ് അമേരിക്കൻ വാഹന ഭീമനായ ജെനറൽ മോേട്ടാഴ്സ് ഇന്ത്യയിൽ നിന്ന് സ്ഥലംവിട്ടത്. 1996 ൽ ഒപെൽ ബ്രാൻഡുമായി ഇന്ത്യയിൽ പ്രവേശിച്ച കമ്പനിയാണ് ജി.എം. ഷെവ്രോലെ ബീറ്റ്, ടവേര, ക്രൂസ്, ട്രെയിൽബ്ലേസർ, സെയിൽ ഹാച്ച്ബാക്ക്, സെയിൽ സെഡാൻ തുടങ്ങി നിരവധി മോഡലുകൾ ഇവർ ഇന്ത്യയിൽ വിറ്റു. 2003ൽ അവതരിപ്പിച്ച ഷെവ്രോലെ ബ്രാൻഡാണ് ജി.എമ്മിെൻറ ഏറ്റവും വിജയിച്ച ഇന്ത്യൻ ഉത്പ്പന്നം. വിൽപ്പനക്കുറവ് എന്ന ഒറ്റക്കാരണത്തിൽ ഒതുക്കാവുന്നതല്ല ജി.എമ്മിെൻറ നാടുവിടൽ തീരുമാനം.
പോളിസികളിലെ അനിശ്ചിതത്വവും നികുതി കൊള്ളയും
ഇന്ത്യയിൽനിന്ന് വാഹന കമ്പനികൾ തിരിച്ചുപോകാനുള്ള കാരണത്തെപറ്റി അടുത്തിടെ പ്രമുഖ വാഹന സൈറ്റായ ടീം ബി.എച്ച്.പി ഒരു സർവ്വേ നടത്തിയിരുന്നു. അതിൽ കണ്ടെത്തിയ പ്രധാന കാരണം സർക്കാറിെൻറ ചാഞ്ചാടുന്ന പോളിസികളും വിചിത്രമായ നിയമങ്ങളുമായിരുന്നു. അടുത്ത പ്രധാന കാരണം ഭീമമായ നികുതിക്കൊള്ളയാണ്. നിലവിൽ വാഹനങ്ങളുടെ നികുതിയിൽ ഇന്ത്യ ലോകത്തിലെതന്നെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നിലാണുള്ളത്. ജി.എസ്.ടിയിലെ സങ്കീർണതകൾകൂടിയായതോടെ കമ്പനികൾക്ക് കച്ചവടം അസാധ്യമായി. ഇതുകൂടാതെ ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തതും വിൽപ്പനാനന്തര സേവനങ്ങളിലെ വീഴ്ച്ചയുമൊക്കെ വാഹന നിർമാതാക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്.
'ദരിദ്രവാസികളുടെ' രാജ്യം
നമ്മുടെ രാജ്യത്ത് ദരിദ്രരുടെ എണ്ണം ക്രമാതീതമായി വളരുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയുടെ നെട്ടല്ല് ഒടിച്ചു. ഇതിന് പിന്നാലെയാണ് ഖജനാവ് നിറക്കാൻ നികുതിക്കുമേൽ നികുതി ഏർപ്പെടുത്തി സർക്കാർ കളംപിടിച്ചത്. ഇതിനുമുമ്പ് നമ്മുടെ വാഹനവിപണി കുതിപ്പിലായിരുന്നു. മുക്കാൽപങ്ക് മനുഷ്യർക്കും വാഹനം ഇല്ലാത്ത രാജ്യമെന്ന നിലയിൽ അത് സാധാരണവുമാണ്. ഇന്ത്യ സ്വതന്ത്രമായ ശേഷം എല്ലാ വർഷവും വാഹന നിർമാണം വർധിച്ചിേട്ടയുള്ളൂ. എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അതിനും മാറ്റമുണ്ടായി. ചരിത്രത്തിൽ ആദ്യമായി രാജ്യത്തെ വാഹന വിൽപ്പന കുത്തനേ കുറഞ്ഞു. വാഹനം വാങ്ങിയവർക്ക് അത് ഒാടിക്കാൻ കഴിയാതാക്കി ഇന്ധന നികുതിയും കുതിച്ചുകൊണ്ടിരിക്കുന്നു. വാഹനം അബദ്ധതിൽ വാങ്ങിപ്പോയ മധ്യവർഗ ഇന്ത്യക്കാരൻ ദുരിതത്തിൽനിന്ന് ദുരിതത്തിലേക്ക് വീഴുകയാണ്.
നികുതിക്കൊള്ള
ചരക്ക് സേവന നികുതി (ജി.എസ്.ടി) എന്ന പേരിൽ ഇന്ത്യയിൽ ഇൗടാക്കുന്നത് ലോകെത്ത തന്നെ ഏറ്റവും വലിയ വാഹന നികുതിയാണ്. 2017 ജൂലൈയിലാണ് ജി.എസ്.ടി നടപ്പിലാക്കിയത്. മറ്റ് രാജ്യങ്ങളിൽ ഈടാക്കുന്ന ജി.എസ്.ടിക്ക് തുല്യമായ മൂല്യവർധിത നികുതി (വാറ്റ്) യുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന ലോക വിപണികളിൽ വാഹനങ്ങളുടെ ഏറ്റവും ഉയർന്ന നികുതികളിലൊന്നാണ് ഇന്ത്യയുടേത്. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇന്ത്യയിൽ 28 ശതമാനം ജി.എസ്.ടി നിരക്കും 3 മുതൽ 22 ശതമാനം വരെ സെസും ഉണ്ട്.
ഇതിനുപുറമേയാണ് അശാസ്ത്രീയ പരിഷ്കാരങ്ങളുടെ നീണ്ട ശൃഖല രാജ്യത്ത് ഉണ്ടായത്. ബി.എസ് നാലിൽനിന്ന് നേരേ ബി.എസ് ആറിലേക്ക് ചാടിയതോടെ നിർമാണ ചിലവ് വർധിച്ചു. ഇതുകൂടാതെ സുരക്ഷാമാനദണ്ഡങ്ങൾ നിർബന്ധമാക്കി. രണ്ട് എയർബാഗും എ.ബി.എസും വാഹനങ്ങൾക്ക് നിയമംമൂലം ഉറപ്പിച്ചു. ഇനി വരാനുള്ളത് ഫെയിം 2 പരിഷ്കാരങ്ങളാണ്. ഇതോടൊപ്പം എല്ലാ നിർമാതാക്കളും ഫ്ലക്സ് എഞ്ചിനുകൾ ഉത്പ്പാദിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ പറയുന്നുണ്ട്. എല്ലാംകൂടിയാകുേമ്പാൾ ഒരു സാധാരണ കോർപ്പറേറ്റ് മുതലാളിയുടെ നടുവൊടിയുകതന്നെ ചെയ്യും.
നാടുവിട്ടതിലധികവും അമേരിക്കൻ കമ്പനികൾ
ഇന്ത്യയിൽ നിന്ന് പുറത്തുപോയ ആറ് കമ്പനികളിൽ അഞ്ചും അമേരിക്കൻ കമ്പനികളാണെന്നത് ശ്രദ്ധേയമാണ്. ഫിയറ്റ് ഒഴിച്ച് മറ്റെല്ലാം ലോകത്തിെൻറ കോർപ്പറേറ്റ് പറുദീസയിൽനിന്ന് വന്നവരാണ്. എന്താണ് അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ പരാജയപ്പെടാൻ കാരണം. ഇത് മനസിലാകാൻ ഒരു ഉദാഹരണം പറയാം. യുഎസിൽ വിൽക്കുന്ന മൊത്തം ടൊയോട്ട കൊറോളകളുടെ എണ്ണം ഇന്ത്യയിൽ വിൽക്കുന്ന ആകെ കാറുകളേക്കാൾ കൂടുതലാണ്. കൊറോളയാകെട്ട അമേരിക്കയിൽ കിട്ടാവുന്ന അടിസ്ഥാന വാഹനങ്ങളിലൊന്നും.
ഇന്ത്യയിലാകെട്ട കൊറോള ആഡംബര കാറാണ്. കൊടുക്കേണ്ടിവരുന്ന പരമാവധി നികുതിയും മറ്റ് സൗകര്യങ്ങളുമൊക്കെ കഴിഞ്ഞ് കൊറോള വിറ്റ് ലാഭമുണ്ടാക്കുക അസാധ്യമാണെന്നാണ് ടൊയോട്ട പറയുന്നത്. അങ്ങിനെ വരുേമ്പാൾ കമ്പനി വില ക്രമാതീതമായി വർധിപ്പിക്കേണ്ടിവരും. അതോടെ വാഹനം ആരും വാങ്ങാതെയാകും. കച്ചവടം കുറഞ്ഞ് കമ്പനി കുത്തുപാളയെടുക്കും. ഇത്തരം ഒരു സാഹചര്യത്തിൽ കച്ചവടം നടത്തി ശീലമുള്ള അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യയിൽ പിടിച്ചുനിൽക്കുക അത്ര എളുപ്പമല്ല. ലോകനിലവാരത്തിലുളള ഫോർഡിെൻറ ഉത്പ്പാദന കേന്ദ്രങ്ങളിൽ വാഹനം നിർമിക്കുന്നതുതന്നെ വലിയ ചിലവുള്ള കാര്യമാണ്. അത് വിറ്റ് മുതലാക്കണമെങ്കിൽ വില കൂട്ടുകയല്ലാതെ തരവുമില്ല.
'ഫോർഡിെൻറ മടക്കം ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിന് വലിയ പ്രഹരമാണ് നലകുന്നത്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കാറുകൾ കയറ്റി അയക്കുന്ന ഒരേയൊരു നിർമ്മാതാവ് അവരായിരുന്നു. കൂടാതെ രാജ്യം വാഹന ഉൽപാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്ന സമയത്താണ് അവർ പുറത്തുപോകുന്നത്'-ഐഎച്ച്എസ് മാർക്കറ്റ് അസോസിയേറ്റ് ഡയറക്ടർ, ഗൗരവ് വംഗൽ എഎഫ്‌പിയോട് പറഞ്ഞു.ഡീലർഷിപ്പുകളിലെ 40,000 ജീവനക്കാരെ ഫോർഡിെൻറ മടക്കം ബാധിക്കുമെന്നും തീരുമാനം ഞെട്ടിച്ചുവെന്നും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.