മുംബൈ: കുറച്ചു ദിവസങ്ങളായി കനത്ത മഴ ലഭിക്കുന്ന മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്‌സിൽ പാർക്ക് ചെയ്തിരുന്ന കാർ ഭൂമി പിളർന്ന് അപ്രത്യക്ഷമായി. ഒാട തകർന്നാണ് കാർ പൂർണമായും അതിനുള്ളിലായത്. സംഭവത്തിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായിട്ടുണ്ട്. മുംബൈ ഘട്കോപറിലാണ് സംഭവം. കാർ പതിയെ ഒാടയിലേക്ക് ഭൂമി പിളർന്ന് അപ്രത്യക്ഷമാവുന്നതാണ് വീഡിയോയിൽ കാണുന്നത്. കാറിെൻറ ബോണറ്റും മുൻ ചക്രങ്ങളും ആദ്യം സിങ്ക്ഹോളിലേക്ക് പ്രവേശിക്കുകയും പിൻഭാഗം ഉൾപ്പടെ പതിയെ കുഴിയിലേക്ക് ആണ്ടുപോവുകയുമായിരുന്നു.
കാറിനടുത്ത് നിർത്തിയിട്ടിരിക്കുന്ന മറ്റ് വാഹനങ്ങൾക്ക് കേടുപാടൊന്നും സംഭവിച്ചിട്ടില്ല. മുംബൈയ്‌ക്കൊപ്പം തീരദേശ മഹാരാഷ്ട്രയിലെ മറ്റ് പ്രദേശങ്ങളിലും ദിവസങ്ങളായി കനത്ത മഴയാണ്. വാരാന്ത്യത്തിൽ നഗരത്തിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച പ്രവചിച്ചിരുന്നു. ശനിയാഴ്ച ഓറഞ്ച് അലേർട്ട് നൽകിയപ്പോൾ ഞായറാഴ്ച റെഡ് അലർട്ടും പ്രഖ്യാപിച്ചു. കുറച്ച് ദിവസങ്ങളായി പെയ്യുന്ന മഴ പല പ്രദേശങ്ങളിലും വെള്ളക്കെട്ടിലേക്ക് നയിക്കുകയും പവായ് തടാകം കവിഞ്ഞൊഴുകുകയും ചെയ്തു.
और कार डूब गई...!!
— sunilkumar singh (@sunilcredible) June 13, 2021
घाटकोपर में रामनिवास सोसायटी की घटना.
गनीमत रही कार में कोई नही था।
कूँए को आधा बंद कर बनाई गई थी पार्किंग की जगहं!@ndtvindia @ndtv pic.twitter.com/hZGD22unvP
വാരാന്ത്യത്തിലെ കാലാവസ്ഥാ വകുപ്പിെൻറ മഴ പ്രവചനം കണക്കിലെടുത്ത്, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പവർ യൂട്ടിലിറ്റി സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. തീരസംരക്ഷണ സേന, നേവി, എൻഡിആർഎഫ് എന്നിവരും ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.