നീലഗിരിയുടെ മനോഹരമായ വഴികളിലൂടെ സഞ്ചരിച്ചുവരുന്ന ബൈക്ക്. ഒന്നുരണ്ട് വളവുകൾ പിന്നിട്ടപ്പോൾ ദൂരെയായി കരടികൾ. ആദ്യം രണ്ടും പിന്നീടിത് മൂന്നുമായി മാറി. ദൂരെ നിന്നുതന്നെ കരടികൾ ബൈക്ക് യാത്രികരെ കണ്ടു. കരടികളെ കണ്ട കൗതുകത്തിൽ യാത്രകരും കാമറ അവരിലേക്ക് ഫോക്കസ് ചെയ്തു. പെെട്ടന്നാണ് കരികളിലൊരാൾ ബൈക്ക് യാത്രികരിലേക്ക് കുതിച്ചുപാഞ്ഞത്. പിന്നീടെന്ത് സംഭവിെച്ചന്ന് വീഡിയോയിൽ വ്യക്തമല്ല. ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര ഉൾപ്പടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു.
Somewhere in the Nilgiris... Wait till the end of the clip if you want to feel an adrenaline rush...To the @jawamotorcycles team: We need to introduce a 'Bear Charge' warning on our bikes... pic.twitter.com/Zy24TuBroF
— anand mahindra (@anandmahindra) June 24, 2021
'നീലഗിരിയിലെവിടെയോ... നിങ്ങൾക്ക് അഡ്രിനാലിൻ റഷ് അനുഭവപ്പെടണമെങ്കിൽ ക്ലിപ്പിെൻറ അവസാനം വരെ കാത്തിരിക്കുക. ടീം മോേട്ടാർ സൈക്കിളിലെ ഞങ്ങളുടെ ബൈക്കർമാരോട് ഒരു കരടി ആക്രമണത്തെപറ്റി മുന്നറിയിപ്പ് നൽകേണ്ട സമയമായി'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു.
ആയിരക്കണക്കിനുപേരാണ് വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.