വാഹനങ്ങൾ റിവേഴ്സ് എടുക്കുന്നത് നാമെല്ലാം കണ്ടിട്ടുണ്ടാകും. അൽപ്പം അപകടമായ രീതിലിലൊക്കെ പലപ്പോഴും വാഹനം റിവേഴ്സ് എടുക്കേണ്ടിയുംവരും. കുറേനാൾ മുമ്പ് വാഹനം പാർക് ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടുന്ന പുതിയൊരു വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
ദശലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് ഈ വിഡിയോക്ക് മണിക്കൂറുകള്‍ക്കകം ലഭിച്ചത്. ഡ്രൈവറുടെ അസാമാന്യ ധൈര്യത്തേയും കഴിവിനേയും അഭിനന്ദിച്ചും നിരവധി പേര്‍ എത്തിയിരുന്നു. വലിയൊരു കാറിന് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള വഴിയിലാണ് ഈ അഭ്യാസം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുട്യൂബിലാണ് ആദ്യം ഈ വിഡിയോ പ്രത്യക്ഷപ്പെടുന്നത്. ഡ്രൈവിങ് സ്‌കില്‍ എന്ന യുട്യൂബ് ചാനലിലായിരുന്നു അത്.
അഗാധ ഗർത്തമല്ല
വൈറലായ വീഡിയോയുടെ ക്യാമറ ആംഗിൾ കാരണം റിവേഴ്സ് എടുക്കുന്നത് ഒരു ഗർത്തത്തിന് മുകളിലാണെന്ന തോന്നലുണ്ടായിരുന്നു. എന്നാലത് ശരിയല്ലെന്ന് യൂ ട്യൂബ് വീഡിയോ കണ്ടാൽ മനസിലാകും. റോഡിന് താഴെ അഗാധമായ ഗര്‍ത്തമല്ല മറിച്ച് മുകളിലേക്ക് കയറിവരാന്‍ ഉപയോഗിക്കുന്ന റോഡാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യത മനസിലാക്കി ബുദ്ധിപൂര്‍വ്വം ചിത്രീകരിച്ച ദൃശ്യങ്ങളാണ് കാഴ്ച്ചക്കാരില്‍ അമ്പരപ്പ് കൂട്ടിയത്. എന്നാലീ വീഡിയോ വളരെ പരിചയസമ്പന്നനായ ഒരു ഡ്രൈവറുടേതാണ്. വളരെ വീതി കുറഞ്ഞ റോഡുകളിലും എങ്ങനെ യുടേണ്‍ ചെയ്യാമെന്ന് കാണിച്ചു തരികയായിരുന്നു ഈ വിഡിയോ പുറത്തിറക്കിയവരുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.