കോലാഹല ഭരിതമായ ഇന്ത്യൻ റോഡുകൾ നിയമലംഘനങ്ങൾക്ക് കുപ്രസിദ്ധമാണല്ലോ. സൂചികുത്താൻ സ്ഥലം കിട്ടിയാൽ അവിടെ ഓട്ടോയും ബൈക്കും കുത്തിക്കയറ്റുന്നവരാണ് നാം ഇന്ത്യക്കാർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഇതിൽനിന്ന് വ്യത്യസ്തമായൊരു വിഡിയോയാണ്. ഓവര്‍ടേക്ക് ചെയ്യാൻ ധൃതി കാണിക്കാതെ
ഹോണ്‍ മുഴക്കാതെ റോഡിലൂടെ വരിവരിയായി നീങ്ങുന്ന വാഹനങ്ങളാണ് വിഡിയോയിൽ കാണുന്നത്. ഇത് നമ്മുടെ ഇന്ത്യയിൽതന്നെയാണോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.
വിഡിയോ വൈറലായതോടെ ഈ സംഭവം എവിടെയാണ് എന്ന ചോദ്യമാണ് ആദ്യം ഉയർന്നത്. മിസോറാമിലെ ഐസ്‌വാളില്‍ നിന്നുള്ള വീഡിയോയാണ് ഇതെന്നാണ് ലഭിക്കുന്ന ഉത്തരം. വീതി കുറഞ്ഞ റോഡിന്റെ വലത് വശത്തായി വാഹനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്തിരിക്കുന്നു. ഇടത് വശത്തുകൂടി കാറുകള്‍ പോകുന്നു. അതിന് സമീപത്ത് കൂടി വരിവരിയായി ബൈക്കുകൾ പോകുന്നതും കാണാം. ഒരു വാഹനം മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കണമെന്ന ചിന്തയില്ല. മുന്നിലെ വാഹനം അല്‍പ്പം ഒന്ന് വേഗത കുറഞ്ഞാല്‍ ഹോണ്‍ മുഴക്കലും ഇവിടെയില്ല.
എല്ലാ ബൈക്ക് യാത്രികരും ഹെല്‍മറ്റ് ധാരിച്ചിട്ടുണ്ട്. റോഡുകളില്‍ വരകള്‍ നല്‍കി ലെയിന്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചിട്ടുമില്ല. ആളുകള്‍ സ്വയം പാലിക്കുന്ന അച്ചടക്കത്തിലൂടെയാണ് വാഹനങ്ങള്‍ വരി തെറ്റാതെ ഒടുന്നത്. അച്ചടക്കത്തോടെയുള്ള ഡ്രൈവിങ്ങ് കൊണ്ടും ഹോണ്‍ മുഴക്കിയുള്ള പേടിപ്പെടുത്തലുകള്‍ ഇല്ലാത്തതിനാലുമാണ് ഇന്ത്യയുടെ നിശബ്ദ നഗരം എന്ന വിശേഷണം ഐസ്വാളിന് ലഭിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ റോഡുകളിലും പാലിച്ചൂടെയെന്ന ചോദ്യത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
നംവബര്‍ 24-ാം തിയതിയാണ് ഐസ്വാളില്‍ നിന്നുള്ള വിഡിയോ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ 50 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് വാഹനമോടിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്ന കമന്റുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ള വിഡിയോയിക്ക് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.