കൂടുതൽ മെച്ചപ്പെട്ട ഇന്ധനം തേടിയുള്ള ഗവേഷണങ്ങളിൽ വീണ്ടും വിജയം. ബ്ലൂ പെട്രോൾ എന്ന പേരിലാണ് ഇന്ധനം അവതരിപ്പിച്ചിരിക്കുന്നത്. വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ, ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഭീമനായ ബോഷ്, പെട്രോളിയം കമ്പനിയായ ഷെൽ എന്നിവർ സഹകരിച്ചാണ് പുതിയ പെട്രോൾ നിർമിച്ചത്. നേരത്തേ ആർ 33 ബ്ലൂ ഡീസൽ പോലുള്ള കാർബൺ എമിഷൻ കുറഞ്ഞ ഇന്ധനങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറങ്ങിയിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ബ്ലൂ ഗ്യാസോലിൻ അഥവാ നീല പെട്രോൾ തയ്യാറാക്കിയത്.
പുതിയ ഇന്ധനത്തിൽ 33 ശതമാനം വരെ പുനരുപയോഗിക്കാവുന്ന ഉൗർജ്ജം അടങ്ങിയിരിക്കുന്നതായി ഗവേഷകർ പറയുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് കാർബൺ പുറംതള്ളൽ കിലോമീറ്ററിന് 20 ശതമാനമെങ്കിലും കുറയ്ക്കുന്നതാണ് ബ്ലൂ പെട്രോൾ. ഈ മാസം ആദ്യം ജർമനിയിലാവും ഇവ പുറത്തിറക്കുക. സാധാരണ ഇന്ധന സ്റ്റേഷനുകളിൽ പെട്രോൾ ലഭ്യമാക്കും. 95 ഒക്ടേൻ ഇന്ധനമാണിത്. 10 ശതമാനം എഥനോൾ മിശ്രിതവും ഉപയോഗിച്ചിട്ടുണ്ട്.
ഉന്നത ഗുണനിലവാരം ഉയർന്ന മാനദണ്ഡങ്ങൾ
ഇ.എൻ 228/ഇ10 സ്റ്റാൻഡേർഡിന് അനുസൃതമായാണ് ബ്ലൂ പെട്രോൾ പ്രവർത്തിക്കുന്നത്. സംഭരണ സ്ഥിരത, തിളപ്പിക്കുന്ന സ്വഭാവം എന്നിവ പോലുള്ള പ്രധാന പാരാമീറ്ററുകളിലും ഇന്ധനം മികച്ച പ്രകടനമാണ് നടത്തിയത്. ഉയർന്ന നിലവാരമുള്ള പദാർഥങ്ങൾ ചേർത്തിട്ടുള്ളതിനാൽ എഞ്ചിൻ വൃത്തിയായി സൂക്ഷിക്കും. നിലവിലെ ഏതൊരു ഫില്ലിങ് സ്റ്റേഷൻ ശൃംഖല വഴിയും ഇന്ധനം വിതരണം ചെയ്യാനും കഴിയും. സൂപ്പർ 95 ഇ 10 ഗ്യാസോലിൻ അംഗീകരിച്ച പുതിയതും നിലവിലുള്ളതുമായ എല്ലാ വാഹനങ്ങളിലും ബ്ലൂ പെട്രോൾ ഉപയോഗിക്കാം.
നാഫ്ത അല്ലെങ്കിൽ ഇൻറർനാഷണൽ സസ്റ്റൈനബിലിറ്റി ആൻഡ് കാർബൺ സർട്ടിഫിക്കേഷൻ (ഐഎസ്‌സിസി) സിസ്റ്റം സാക്ഷ്യപ്പെടുത്തിയ എത്തനോൾ ഉപയോഗിച്ചാണ് ഇന്ധം മെച്ചപ്പെടുത്തിയിരിക്കുന്നത്. 2021 മെയിൽ തന്നെ ബോഷ് തങ്ങളുടെ ഫില്ലിങ് സ്റ്റേഷനുകളിൽ ബ്ലൂ ഗ്യാസോലിൻ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.