ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാർ എന്ന റെക്കോർഡ് ഇനിമുതൽ എസ്.എസ്.സി ട്യൂടാറക്ക് സ്വന്തം. മണിക്കൂറിൽ 316 മൈൽ അഥവാ 508 കിലോമീറ്റർ വേഗതയിലാണ് ട്യൂടാറ പരീക്ഷണ ഒാട്ടത്തിൽ പറപറന്നത്. കൊനിസെഗ് അഗേര ആർഎസ് കൈവശം വച്ചിരുന്ന 277.87 മൈൽ (447.19 കിലോമീറ്റർ) റെക്കാർഡാണ് ട്യൂടാറ തകർത്തത്. വലിയ മാർജിനിൽ റെക്കോർഡ് തകർത്തതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഒക്ടോബർ 10 നാണ് വാഹനത്തിെൻറ പരീക്ഷ ഒാട്ടം നടന്നത്. ഇതിനും ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. വടക്കേ അമേരിക്കയിലെ സാധാരണ റോഡുകളിലൊന്നിലായിരുന്നു പരീക്ഷണ ഒാട്ടം. സാധാരണ സ്ട്രീറ്റ് ടയറുകൾ ഉപയോഗിച്ചാണ് വാഹനം ഒാടിയത്. ലാസ് വെഗാസിന് സമീപത്തെ ഏഴ് മൈൽ വരുന്ന റോഡ്ിൽ നേരത്തേയും നിരവധി വേഗത പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. റേസിങ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രത്യേക ഇന്ധനം ട്യൂടാറയിൽ ഉപയോഗിച്ചില്ലെന്നതും പ്രത്യേകതയാണ്. പ്രൊഫഷണൽ റേസർ ഒലിവർ വെബ് ആണ് വാഹനം ഒാടിച്ചത്.
അങ്ങോട്ടും ഇങ്ങോട്ടും രണ്ട് പ്രാവശ്യമാണ് വാഹനം ഒാടിച്ചത്. 301.07 mph, 331.15 mph എന്നിങ്ങനെയാണ് വേഗത ലഭിച്ചത്. ഇവയുടെ ശരാശരിയായ 316 മൈലാണ് വേഗത കണക്കാക്കിയത്. ആദ്യ ഒാട്ടത്തിൽ ലഭിച്ച 331.15 മൈൽ വേഗത പൊതു നിരത്തിൽ ഒരു വാഹനത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വേഗതയാണ്. പ്രത്യേക ജിപിഎസ് ഉപകരണവും 15 സാറ്റലൈറ്റ് സംവിധാനവും ഉപയോഗിച്ചാണ് വേഗത കണക്കാക്കിയത്.
ഗിന്നസ് റെക്കോർഡിെൻറ രണ്ട് പ്രതിനിധികളും പെങ്കടുത്തിരുന്നു. 1726 ബിഎച്ച്പി പരമാവധി ശക്തിയുള്ള ഇരട്ട-ടർബോ 5.9 ലിറ്റർ വി 8 എഞ്ചിനാണ് എസ്എസ്സി ട്യൂടാരക്ക് കരുത്ത് പകരുന്നത്. 1,247 കിലോഗ്രാം മാത്രമാണ് ഭാരം. വാഹനത്തിെൻറ 100 യൂനിറ്റുകൾ മാത്രമാണ് പുറത്തിറക്കുകയെന്ന് നിർമാതാക്കളായ എസ്.എസ്.സി നോർത്ത് അമേരിക്ക അറിയിച്ചു. നേരത്തെ ഷെൽബി സൂപ്പർ കാർസ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണ് എസ്.എസ്.സി നോർത്ത് അമേരിക്ക. 1.6 ദശലക്ഷം ഡോളർ അഥവാ 11.76 കോടി രൂപയാണ് വാഹനത്തിെൻറ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.