ഒാട്ടത്തിനിടെ ചിറകുവിരിച്ച് പറന്നുയരുന്ന കാർ കണ്ടിട്ടുണ്ടോ? കഥകളിലും സിനിമകളിലും നാം കണ്ടിരുന്ന അത്തരമൊരു സാങ്കൽപ്പിക വാഹനം യാഥാർഥ്യമാക്കിയിരിക്കുകയാണ് സ്ലോവാക്യൻ കമ്പനിയായ ക്ലീൻ വിഷൻ. വാഹനത്തിന് പേരിട്ടിരിക്കുന്നത് എയർ കാർ എന്നാണ്. കാറിൽ നിന്ന് വിമാനമായി പരിണമിക്കാൻ എയർ കാറിന് മൂന്ന് മിനിട്ട് മതി. 30 വർഷമായി പറക്കും കാർ വികസിപ്പിക്കുന്നതിന് കഠിനമായി പരിശ്രമിക്കുന്ന കമ്പനിയാണ് ക്ലീൻ വിഷൻ. എയർകാർ ഉപയോഗിച്ച് അവരുടെ സ്വപ്നം യാഥാർഥ്യമാക്കുമെന്നാണ് സൂചന.
കരയിലും വായുവിലും പ്രവർത്തിക്കാൻ എയർകാർ പ്രാപ്തമാണ്. 1,100 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 200 kg ഭാരംവഹിക്കാനുമാവും. 300 മീറ്ററിൽ ടേക്ക് ഓഫിന് വാഹനം സജ്ജമാകും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിച്ചാൽ എയർകാറിന് നിങ്ങളെ നിലത്തു നിന്ന് ആകാശത്തേക്ക് കൊണ്ടുപോകാനുമാകും. 'ക്ലീൻവിഷൻ കമ്പനി വികസിപ്പിച്ച പുതിയ തലമുറ ഫ്ലൈയിംഗ് കാർ 3 മിനിറ്റിൽ വിമാനമായി മാറും'-ക്ലീൻവിഷൻ അവരുടെ വാഹനത്തിെൻറ വീഡിയോ പങ്കിട്ട് യൂട്യൂബിൽ എഴുതി.
വിമാനമായി മാറുന്നതിനും പറന്നുനുയരുന്നതിനുംമുമ്പ് എയർകാർറോഡിലൂടെ ഓടുന്നതും വീഡിയോയിൽ കാണാം. അവസാന എയർകാർ പ്രോട്ടോടൈപ്പ് 2019 ലാണ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്. സ്ലൊവാക്യയിലെ പിയസ്റ്റാനി വിമാനത്താവളത്തിൽ അടുത്തിടെ അതിെൻറ പരീക്ഷണ പറക്കലുകൾ നടത്തി. അതിൽ രണ്ട് ടേക്ക്ഓഫുകളും രണ്ട് ലാൻഡിംഗുകളും ഉൾപ്പെടുന്നു. നാലെണ്ണവും വിജയിച്ചിരുന്നു.പ്രൊഫസർ സ്റ്റെഫാൻ ക്ലീൻ നടത്തുന്ന കമ്പനിയാണ് ക്ലീൻവിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.