ഹൈവേയിലുടെ സഞ്ചരിക്കുന്ന കാറിനെ മിന്നൽ വിഴുങ്ങുന്ന കാഴ്ച്ച സമൂഹമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ കൻസാസിൽ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ച്ചയാണ് വൈറലായത്. കൻസാസിലെ വേവർലിക്ക് സമീപം അഞ്ചുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് മിന്നലേറ്റത്. ജൂൺ 25 നാണ് സംഭവം. പിക്നിക്കിന് സൈക്കിളുകളും ടെൻറുകളുമൊക്കെയായിട്ടായിരുന്നു കുടുംബം സഞ്ചരിച്ചത്. പിന്നിൽ സഞ്ചരിച്ച വാഹനത്തിെൻറ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞത്.
മൂന്ന് വയസുകാരനും ഒന്നര വയസുകാരനും എട്ട് മാസം പ്രായമുള്ള കുട്ടിയുമടക്കം അഞ്ച് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. 13 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ ക്ലിപ്പിൽ കറുത്ത ജീപ്പ് എസ്‌യുവിയിൽ മിന്നൽ പതിക്കുന്നത് വ്യക്തമായി കാണാനകും. ചാറ്റൽ മഴയും ഹൈവേയിൽ പെയ്യുന്നുണ്ടായിരുന്നു. അപകടത്തിൽപെട്ട യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വാഹനങ്ങളിൽ റബ്ബർ ടയറുകളുടെ സാന്നിധ്യം ഉള്ളതിനാൽ കനത്ത മിന്നലിനെ അതിജീവിക്കാനാവും.
'മിന്നലേറ്റപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി. ആദ്യം നോക്കിയത് കുട്ടികൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്നാണ്. എല്ലാവരും സുഖമായിരിക്കുന്നുവെന്ന് മനസിലായപ്പോൾ ആശ്വാസമായി'-അപകടത്തിൽപെട്ട കുടുംബനാഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.