പുത്തൻ ഉറുസിൽ കറങ്ങി രൺവീർ സിങ്​; താരം സ്വന്തമാക്കിയത്​ പേൾ ക്യാപ്​സ്യൂൾ എഡിഷൻ

കോവിഡ്​ കാലത്തും രാജ്യത്ത്​ വിൽപ്പന വളർച്ചനേടിയ വാഹന കമ്പനിയാണ്​ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനി. അതിന്​ പ്രധാന കാരണമായത്​ ഉറുസ്​ എന്ന എസ്​.യു.വിയാണ്​. ലംബോർഗിനിയുടെ ആദ്യ എസ്​.യു.വിയാണ്​ ഉറുസ്​. ഇന്ത്യക്കാർ ഏറ്റവും താൽപ്പര്യംകാട്ടിയ ലാംബോയും ഉറുസ്​ തന്നെ. ബോളിവുഡ്​ നടൻ രൺവീർസിങ്​ ത​െൻറ ഉറൂസിൽ കയറി ചീറിപ്പാഞ്ഞുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ലംബോർഗിനി അടുത്തിടെ പുറത്തിറക്കിയ ഉറുസ്​ പേൾ ക്യാപ്​സ്യൂൾ എഡിഷനാണ്​ രൺവീർ സ്വന്തമാക്കിയത്​. രൺവീറി​െൻറ രണ്ടാമത്തെ ഉറുസ്​ ആണിത്​. 2019ലും അദ്ദേഹം ഉറുസ്​ വാങ്ങിയിരുന്നു. ഒാറഞ്ച്​ നിറത്തിലുള്ള പേൾ ക്യാപ്​സ്യൂൾ എഡിഷൻ വാഹനത്തി​െൻറ ഇന്ത്യയിലെ വില 3.43 കോടി രൂപയാണ്​ വാഹനത്തി​െൻറ.

എവരിഡേ ലാംബോ

എവരിഡേ ലാംബോ എന്നറിയ​െപ്പടുന്ന ഉറുസിന്‍റെ നൂറ്​ യൂനിറ്റുകൾ ഇന്ത്യയിൽ വിറ്റഴിച്ചതായി അടുത്തിടെയാണ്​ കമ്പനി പ്രഖ്യാപിച്ചത്​. ആഴ്​ചയിൽ ഒരു ഉറുസ് എന്ന നിരക്കിൽ വാഹനം വിൽക്കുന്നു എന്നതാണ്​ പ്രത്യേകത. ഉറുസ്​ വാങ്ങുന്നവരിലധികവും ആദ്യമായാണ്​ ഒരു ലംബോർഗി ഉപയോഗിക്കുന്നത്​ എന്നതും ഇന്ത്യയിലെ ഭൂരിഭാഗം ഉറുസ് ഉടമകളും തിര​െഞ്ഞടുക്കുന്നത്​ സ്‌പോർട്ടി നിറങ്ങളാണെന്നതും എടുത്തുപറയേണ്ടതാണ്​. വെള്ള, ചാരനിറത്തിലുള്ള ഷേഡുകൾ രാജ്യത്ത്​ അത്ര പ്രിയങ്കരമല്ലെന്നർഥം. മഞ്ഞയാണ് ഉറുസുകളിൽ ഏറ്റവും ജനപ്രിയമായ നിറം. ഈ സാധ്യത മുതലാക്കാനായാണ്​ ഉറുസിന്​ പേൾ കാപ്സ്യൂൾ എഡിഷൻ പുറത്തിറക്കിയത്​. പുതിയ പതിപ്പിന്​ ഇരട്ട നിറങ്ങളാണുള്ളത്​.

Full View

പേൾ കാപ്സ്യൂൾ എഡിഷൻ

പുതിയ പതിപ്പിൽ മൂന്ന് നിറങ്ങളാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​. ജിയല്ലോ ഇന്‍റി (മഞ്ഞ), വെർഡെ മാന്‍റിസ് (നാരങ്ങ പച്ച), അരാൻസിയോ ബോറാലിസ് (ഓറഞ്ച്) എന്നിവയാണവ. ബോഡി സ്കിർട്ടിങ്​, വീൽ ക്ലാഡിംഗ്, പുറത്തെ മിററുകൾ, മേൽക്കൂര, ഫെൻഡർ അലങ്കാരങ്ങൾ എന്നിവയുൾപ്പെടെ കറുപ്പിലാകും വരിക. കാറിന്‍റെ താഴത്തെ പകുതി തിളങ്ങുന്ന കറുപ്പ്​ നിറമുള്ളതാണ്​. പുതിയ പതിപ്പിൽ 23 ഇഞ്ച് ഗ്ലോസ്സ് ബ്ലാക്​ വീലുകളും ഉണ്ട്. മാറ്റ് സിൽ‌വറിൽ‌ പൂർ‌ത്തിയാക്കിയ ക്വാഡ് മഫ്ലർ‌ ടിപ്പുകളും പുതിയ കൂട്ടിച്ചേർക്കലാണ്​‌.

പുറമേയുള്ള ഡിസൈനെ സമന്വയിപ്പിക്കാൻ ഉള്ളിലും പുതിയ വർണ സങ്കലനം ഉപയോഗിച്ചിട്ടുണ്ട്​. സീറ്റുകൾ രണ്ട്-ടോൺ അൽകന്‍റാരയിൽ പൊതിഞ്ഞതാണ്. ഓപ്ഷനലായി കോൺട്രാസ്റ്റിംഗ് സ്റ്റിച്ചിംഗ് പാറ്റേണും ലഭ്യമാക്കിയിട്ടുണ്ട്​. ബാക്ക് റെസ്റ്റിലെ ഉറൂസ് ബ്രാൻഡിംഗും ഹെഡ്‌റെസ്റ്റുകളിൽ എംബ്രോയിഡറി ചെയ്​ത ലംബോർഗിനി ലോഗോയും പേൾ ക്യാപ്​സ്യൂൾ പതിപ്പിന്‍റെ പ്രത്യേകതകളാണ്​.


650 എച്ച്പി കരുത്തും 850 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി 8 പെട്രോൾ എഞ്ചിനാണ് ഉറുസിന്​ കരുത്തുപകരുന്നത്​. നാല് ചക്രങ്ങളിലേക്കും കരുത്ത്​ കൈമാറുന്നത് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ്. 2.2 ടൺ ഭാരമുള്ള ഈ സൂപ്പർ എസ്‌യുവിക്ക് 305 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുണ്ട്. 3.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാനും ഉറൂസിനാകും. സൗന്ദര്യവർദ്ധക വസ്‌തുക്കൾ, സവിശേഷതകൾ, പ്രകടന അപ്‌ഗ്രേഡുകൾ എന്നിവയ്‌ക്കായി ലംബോർഗിനി ഒന്നിലധികം പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്​. വാങ്ങുന്നവരുടെ അഭിരുചിക്കനുസരിച്ച് വാഹനം ക്രമീകരിക്കാനുമാകും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.