നിയന്ത്രണംവിട്ട കാർ താഴ്ച്ചയിലേക്ക് കുതിച്ചുപാഞ്ഞു -വിഡിയോ

നിയന്ത്രണം വിട്ട കാർ 25 അടി താഴ്ചയിലേക്ക് പതിക്കാതിരുന്നത് ഭാഗ്യകൊണ്ട് മാത്രം. സംഭവത്തിന്റെ വിഡിയോ സോഷ്യൽവീഡിയയിൽ എത്തിയതോടെ വൈറലായി. തെലങ്കാനയിലാണ് അപകടം നടന്നത്. ബ്രേക്ക് പോയി നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി ഇടിച്ചു തകർത്ത കാർ താഴേക്ക് വീഴാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

റോഡിൽ നിന്ന് 25 അടിയോളം ഉയരത്തിലുള്ള മതിലിലാണ് വാഹനം ഇടിച്ചത്. കാറിന്റെ മുൻഭാഗം ഭിത്തിയിൽ ഇടിച്ച് കുറച്ചുനേരം അന്തരീക്ഷത്തിൽ തൂങ്ങിക്കിടന്നതിനെതുടർന്ന് നാട്ടുകാർ യുവതിയെ പുറത്തെടുക്കുകയായിരുന്നു. പുഞ്ചഗുഡ പൊലീസ് ട്രാഫിക് ജീവനക്കാരുടെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് കാർ നീക്കം ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ഹൈദരാബാദ് രാജ്ഭവന്‍ റോഡില്‍ ബഹുനില കെട്ടിടത്തിന്റെ സംരക്ഷണഭിത്തിയിലാണ് കാര്‍ ഇടിച്ചുകയറിയത്. സംരക്ഷണഭിത്തിയോട് ചേര്‍ന്നുള്ള റോഡില്‍ വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സംരക്ഷണഭിത്തിയില്‍ കാര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

കാറില്‍ ഡ്രൈവറും യാത്രക്കാരിയുമാണ് ഉണ്ടായിരുന്നത്. ഇരുവരെയും വഴിയാത്രക്കാര്‍ രക്ഷിച്ചു. ബ്രേക്കിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകട ദൃശ്യങ്ങൾ ട്വിറ്ററിൽ ഉൾപ്പടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Watch: Woman has lucky escape after car brakes fail in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.