സാധാരണയായി നമ്മൾ യന്ത്രങ്ങളെ കുഴിച്ചിടാറില്ല. കാരണം അങ്ങിനെ ചെയ്യുന്നതുകൊണ്ട് യന്ത്രത്തിെൻറ സമ്പൂർണമായ നാശമാകും സംഭവിക്കുക. എന്നാലിവിടെ യൂ ട്യൂബർ ഒാടുന്ന കണ്ടീഷനിലുള്ള കാറിനെ കുഴിച്ചിട്ട് വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ്. പഴയ ഒാപെൽ കോർസ സെഡാനെയാണ് ഇങ്ങിനെ അക്ഷരാർഥത്തിൽ സംസ്കരിച്ചത്. 'മിസ്റ്റർ ഇന്ത്യൻ ഹാക്കർ' എന്ന യൂട്യൂബ് ചാനലിലാണ് വ്യത്യസ്തമായ പരീക്ഷണം അരങ്ങേറിയത്. ഇൗ വാഹനം വളരെ പഴയതാെണങ്കിലും കാര്യമായ തകരാറുകൾ ഒന്നുമില്ലെന്നാണ് യൂട്യൂബർ അവകാശപ്പെടുന്നത്.
മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിയെടുത്താണ് വാഹനം കുഴിച്ചുമൂടിയത്. പരീക്ഷണത്തിെൻറ ഭാഗമായി കാർ നേരത്തെ വെള്ളത്തിൽ ഓടിച്ചിരുന്നുവെന്നും കാർ അതിനെ അതിജീവിച്ചുവെന്നും വ്ലോഗർ പറയുന്നുണ്ട്. ആഴത്തിലുള്ള കുഴി എടുത്തശേഷം ഒരു ക്രെയിൻ ഉപയോഗിച്ചാണ് വാഹനം കുഴിയിലേക്ക് ഇറക്കുന്നത്. ശേഷം വാഹനം പൂർണമായി മണ്ണിട്ട് മൂടുന്നു.
ഇത് തെൻറ പരീക്ഷണത്തിെൻറ ആദ്യ ഭാഗമാണെന്നും രണ്ടാം ഭാഗം ആറ് മാസത്തിനുശേഷം മാത്രമേ ചെയ്യൂഎന്നും വ്ലോഗർ പറയുന്നുണ്ട്. ഒരു കാർ ആറ് മാസം മണ്ണിൽ കുഴിച്ചിട്ടാൽ കാറിന് എത്രമാത്രം നാശമുണ്ടാകുമെന്ന് കണ്ടെത്തുകയാണ് പരീക്ഷണത്തിെൻറ ലക്ഷ്യം . ആറ് മാസത്തിനുശേഷം ഓപ്പൽ കോർസയെ തിരിച്ചെടുക്കുകയും എഞ്ചിനും മറ്റ് ഭാഗങ്ങളും ഇപ്പോഴും പ്രവർത്തിക്കുന്ന അവസ്ഥയിലാണോ ഇല്ലയോ എന്ന് പരിശോധിക്കുകയും ചെയ്യും. നിലവിൽ 75 ലക്ഷത്തോളംപേർ വീഡിയോ കണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.