ട്രാക്ടർ ഓടിക്കുന്ന ആളുകളുടെ വിഡിയോ പങ്കുവക്കുന്നതിനൊപ്പം പുതിയൊരു ചോദ്യവും എറിഞ്ഞ് മഹീന്ദ്ര ചെയർമാർ ആനന്ദ് മഹീന്ദ്ര. വിദേശികൾ മഹീന്ദ്രയുടെ ട്രാക്ടർ ഓടിക്കുന്ന വിഡിയോയാണ് ട്വിറ്ററിൽ പങ്കുവയ്ച്ചിരിക്കുന്നത്. വിഡിയോയിൽ കാണുന്നത് ഏത് രാജ്യമാണെന്നാണ് ചോദ്യം. ശരിയുത്തരം പറയുന്ന ആദ്യ ആളിന് മഹീന്ദ്ര ട്രാക്ടറിന്റെ മിനിയേച്ചർ പതിപ്പ് സമ്മാനമായി നൽകുമെന്നും മഹീന്ദ്ര ചെയർമാൻ ട്വിറ്ററിൽ കുറിച്ചു.
ട്രാക്ടറിന് പിന്നിൽ കെട്ടിവലിച്ചുകൊണ്ട് ബോട്ടും മറ്റും കൊണ്ടുപോകുന്നതായാണ് വിഡിയോയിലുള്ളത്. മൂന്ന് ട്രാക്ടറുകൾ ദൃശ്യങ്ങളിൽ കാണാം. കാർണിവലിനുള്ള തയ്യാറെടുപ്പായാണ് ദൃശ്യങ്ങളിൽനിന്ന് മനസിലാകുന്നത്. വിഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്ത് എത്തി. ചിലരിത് ബ്രസീലിൽ നിന്നുള്ള ദൃശ്യമാണെന്ന് പറയുന്നു. എന്നാൽ ചിലർ ജർമനിയിലേതാണെന്ന് വാദിക്കുന്നു. മാലിയിൽ നിന്നുള്ള വീഡിയോയാണ് പറയുന്നവരുമുണ്ട്.
These are Mahindra Tractors of course, but which country is this? I'll send the first person with the right answer a scale model tractor shown in the accompanying pic. pic.twitter.com/TkA1Y5AlwD
— anand mahindra (@anandmahindra) October 12, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.