പാലത്തിൽനിന്ന് 180 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ ടാറ്റ ആൾട്രോസ് കാറിന്റെ ചിത്രങ്ങൾ വൈറലാകുന്നു. വാഹനം ഓടിച്ചിരുന്ന യുവതി കാര്യമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചയാൾ പറയുന്നത്. ആയിരക്കണിക്കിനുപേരാണ് സംഭവത്തിന്റെ വിഡിയോ യൂട്യൂബിൽ കണ്ടത്.
മഹാരാഷ്ട്രയിലെ പുണെയിലായിരുന്നു അപകടം സംഭവിച്ചത്. 180 അടിയോളം വാഹനം താഴേക്ക് പോയി ഒരു നിർമാണ മേഖലയിലേക്കാണ് വാഹനം വീണത്. ഒരുപാട് മലക്കം മറിഞ്ഞ് താഴെ എത്തിയ കാർ ഏതാണ്ട് പൂർണമായിത്തന്നെ തകർന്നിട്ടുണ്ട്.
റോഡിൽ ബാരിക്കേഡുകൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. വാഹനത്തിൽ മാറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. മികച്ച സുരക്ഷയുള്ള വാഹനം എന്ന നിലയിൽ ആൾട്രോസിന്റെ വിശ്വാസ്യത ഒരിക്കൽക്കൂടി ഉയർത്തുന്നതാണ് ഈ സംഭവമെന്നാണ് ടാറ്റ ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.