ലോകത്തിലെ ഏറ്റവും മനോഹരമായ ടാക്സി എന്ന വിശേഷണവുമായി ടി.എക്സ് 5 നിരത്തിലേക്ക്. ലണ്ടൻ ടാക്സിയുടെ പരിഷ്‍കരിച്ച വാഹനമാണ് ടി.എക്സ് 5. ലണ്ടൻ ഇലക്രടിക് വെഹിക്കിൾ കമ്പനിയാണ് ഈ .വി ടാക്സി നിർമിച്ചിരിക്കുന്നത്. ലോകപ്രശസ്ത കാർ ഡിസൈനർമാരായ കാൻ ഡിസൈൻസ് ആണ് വാഹനം രൂപകൽപ്പന ചെയ്തത്.
ഫെയർലേഡി എന്നാണ് ആഡംബര ടാക്സിക്ക് കാൻ ഡിസൈൻ പേരിട്ടിരിക്കുന്നത്. അത്യാഡംബര പൂർണ്ണമായ അകത്തളമാണ് വാഹനത്തിന്റെ പ്രത്യേകത. ബെൻസ്, ബെന്റ്ലെ തുടങ്ങിയ വാഹനങ്ങളോടാണ് ടി.എക്സ് 5 ഇ.വിയ്ക്ക് സാമ്യം. 120,000 പൗണ്ട് അഥവാ 1.21 കോടി രൂപയാണ് വാഹനത്തിന്റെ വില.
അകത്തും പുറത്തും വാഹനത്തിന് നിരവധി മാറ്റങ്ങളുണ്ട്. മെഴ്‌സിഡസ്-മെയ്‌ബാക്ക് മോഡലുകളിലെ ഗ്രില്ലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയതും കൂടുതൽ ഗംഭീരവുമായ ഗ്രില്ലാണ് ഫെയർലേഡിക്ക് ലഭിക്കുന്നത്. വാഹനത്തിന്റെ മുകളിൽ ഒരു 'വിഐപി' ലൈറ്റും ഉണ്ട്.
ഉൾവശമാണ് ഏറെ മനോഹരം.സീറ്റുകൾ സിംഹാസനങ്ങൾ പോലെയാണ്. ബുഗാട്ടി ഷിറോൺ ഹൈപ്പർ കാറിലെ ഇരിപ്പിടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ആഡംബര കൂട്ടാൻ തുകൽ, തടി എന്നിവ അടിസ്ഥാനമാക്കിയുള്ള വസ്തുക്കളുടെ ഉദാരമായ ഉപയോഗമുണ്ട്. വയർലെസ് ഫോൺ ചാർജിങ് മുതൽ എൽഇഡി ലൈറ്റിങ്, അധിക യുഎസ്ബികൾ വരെ സൗകര്യങ്ങളും ധാരാളമായ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.