കെ.ജി.എഫ് സിനിമകളിലൂടെ പ്രശസ്തനായ കന്നഡ നടൻ യഷ് പുത്തൻ റേഞ്ച് റോവർ സ്വന്തമാക്കി. പുതുതായി വാങ്ങിയ ബ്ലാക്ക് കളര്‍ റേഞ്ച് റോവര്‍ കാറില്‍ യാഷ് ഭാര്യ രാധികക്കൊപ്പം വീട്ടിലേക്ക് വരുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിഡിയോയുടെ അവസാനത്തില്‍ യാഷ് ഭാര്യ രാധികക്കും മക്കളായ യഥര്‍വിനും ഐറക്കുമൊപ്പം കാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നുമുണ്ട്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകൂടിയ എസ്.യു.വികളിൽ ഒന്നാണ് റേഞ്ച്റോവർ. ഏകദേശം അഞ്ച് കോടിയാണ് വാഹനത്തിന്റെ വില.
വാഹന കമ്പക്കാരനായ യാഷിന്റെ ഗരാജില്‍ മെര്‍സിഡീസ് ബെന്‍സ് DLS 350D, മെര്‍സിഡീസ് GLC 250D,ഔഡി Q7, ബിഎംഡബ്ല്യു 520D,റേഞ്ച് റോവര്‍ ഇവോക്ക്, മിത്സുബിഷി പജേറോ സ്പോര്‍ട് തുടങ്ങിയ വാഹനങ്ങളുണ്ട്.
റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. പുതിയ എം.എൽ.എ-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.
3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ കൂറ്റൻ എസ്.യു.വി 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിങ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ് വാഹനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.