കേരളത്തില്‍ ആദ്യമായി യെസ്ഡി സ്‌ക്രാംബ്ലര്‍ സ്വന്തമാക്കി സുദര്‍ശനം ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഉടമയായ വിനോദ്.എം. കൊച്ചിയിലെ യെസ്ഡി ജാവ ഡീലര്‍ഷിപ്പായ ക്ലാസിക് മോട്ടോഴ്‌സാണ് ആദ്യ സ്‌ക്രാംബ്ലറിന്റെ ഡെലിവറി നടത്തിയത്. ക്ലാസിക് മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടറായ സൗമി നിവാസ് താക്കോല്‍ കൈമാറി. മോട്ടോര്‍സൈക്കിള്‍ താരമാവാനൊരുങ്ങിയാണ് യെസ്ഡി ബൈക്കുകള്‍ വീണ്ടും ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റോഡ്‌സറ്റര്‍, സ്‌ക്രാംബ്ലര്‍, അഡ്വഞ്ചര്‍ എന്നീ മൂന്ന് മോഡലുകളുമായാണ് യെസ്ഡി മടങ്ങിയെത്തിയത്.
കരുത്തിലും ടോര്‍ക്കിലും വ്യത്യസ്തതയുള്ള യെസ്ഡിയുടെ മൂന്ന് മോഡലുകളിലും ജാവ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്ന 334 സിസി എഞ്ചിനാണ് നല്‍കുന്നത്. റോഡ്‌സറ്ററിലെ എഞ്ചിന് 29.70 പിഎസ് കരുത്തും 29 എന്‍.എം ടോര്‍ക്കുമുണ്ട്. സ്‌ക്രാംബ്ലറിന് 29.10 പിഎസ് കരുത്തും 29.90 എന്‍.എം ടോര്‍ക്കുമുള്ളപ്പോള്‍ അഡ്വഞ്ചറിന് 30.20 പിഎസ് കരുത്തും 29.90 എന്‍.എം ടോര്‍ക്കുമുണ്ട്.
ഫയര്‍ ഓറഞ്ച്, യെല്ലിങ് യെല്ലോ, ഒലിവ്, റിബല്‍ റെഡ് തുടങ്ങി ആറ് നിറങ്ങളിലാണ് സ്‌ക്രാംബ്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫ് റോഡിംഗിന് അനുയോജ്യമായ നിയോ- റെട്രോ ഡിസൈന്‍ ആണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.