ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ എക്സ്7 സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. 1.18 കോടി രൂപ മുതൽ 1.78 കോടി വരെ എക്സ്ഷോറൂം വിലയുള്ള എസ്‍യുവിയാണിത്. ഉയർന്ന വേരിയന്റുകൾക്ക് രണ്ട് കോടിയോളം ഓൺറോഡ് വിലവരും. ചണ്ഡീഗഡിലെ ബി.എം.ഡബ്ല്യു ഡീലര്‍ഷിപ്പായ കൃഷ്ണ ഓട്ടോമൊബൈല്‍സില്‍ നിന്നാണ് താരം സ്വന്തമാക്കിയത്. യുവരാജ് ബി.എം.ഡബ്ല്യു കുടുംബത്തിലെ അംഗമായ സന്തോഷം ഡീലര്‍ഷിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യുവരാജ് ഫൈറ്റോണിക് ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഡീലർഷിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ X7 ഡിസൈനിലും ഫീച്ചറുകളിലും ഏറെ മുന്നിട്ട് നില്‍ക്കുന്ന വാഹനമാണ്. സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് വാഹനത്തിന്റെ ഹൈലൈറ്റ്.
അത്യാഡംബര ഫീച്ചറുകളുള്ള ഈ വാഹനത്തിന് പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 3 ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിനും 3 ലീറ്റർ ആറു സിലിണ്ടർ ഡീസൽ എൻജിനുമാണ് വാഹനത്തിൽ. 261 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും ഡീസൽ എൻജിൻ നൽകുമ്പോൾ പെട്രോൾ എൻജിന്റെ കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 450 എൻഎമ്മുമാണ്. ഇതു കൂടാതെ 394 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുള്ള എം 50 ഡി വകഭേദവും എക്സ് 7നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.