ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വാഹനങ്ങളോടുള്ള ഇഷ്ടം പ്രശസ്തമാണ്. ഒാഡിയുടെ ബ്രാൻഡ് അംബാസിഡറാണ് കോഹ്ലി. അദ്ദേഹത്തിെൻറ ഗ്യാരേജിലുള്ളതിൽ അധികവും ഒാഡി വാഹനങ്ങളാണ്. ഒപ്പം ബെൻറ്ലെ, റേഞ്ച് റോവർ, ബെൻസ് തുടങ്ങിയവയും കോഹ്ലി ഉപയോഗിക്കുന്നുണ്ട്.
സൂപ്പർ കാറുകളോട് പ്രത്യേക താൽപര്യം ഉളളയാളാണ് അദ്ദേഹമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഒാഡി ആർ 8 ഉൾപ്പടെ ഒാടിക്കാറുണ്ട്. ഇടക്കാലത്ത് െഎ.പി.എല്ലിലെ സഹ കളിക്കാരനായ സീൻ ആബെട്ടുമൊത്ത് ലംബൊർഗിനി ഗല്ലാർഡൊ സ്പൈഡറിൽ കറങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2015 ലായിരുന്നു അത്.
ഒറിജിനൽ നിറം ഒാറഞ്ച് ആയിരുന്നെങ്കിലും മാറ്റ് ഫിനിഷ് ചെയ്ത് സ്റ്റൈലൻ ലുക്കിലായിരുന്നു അന്ന് വാഹനം. പിന്നീട് കോഹ്ലി തെൻറ ലാംബൊ വിറ്റു. വാഹനം കറങ്ങിത്തിരിഞ്ഞ് ഇപ്പോൾ എത്തിയിരിക്കുന്നത് കൊൽക്കത്തയിലാണ്. അവിടെയൊരു സെക്കൻഡ് ഹാൻഡ് ആഢംബര കാർ വിൽപ്പനശാലയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് കാർ.
നിലവിൽ മാറ്റ് ഫിനിഷൊക്കെ മാറ്റി ഒാറഞ്ച് നിറത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. 2013 മോഡൽ ഗല്ലാർഡൊ ആണിത്. കോഹ്ലി സെക്കൻഡ് ഹാൻഡായി വാങ്ങുകയായിരുന്നു. 5.2ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിൻ 560 പി.എസ് പവർ ഉൽപ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ നാല് സെക്കൻഡ് മാത്രം മതിയാകും. വാഹനം വേണ്ടവർ സെൻറിട്യൂഡ് കാർസ് എന്ന വിൽപ്പനക്കാരുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.