Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോഹ്​ലിയുടെ...

കോഹ്​ലിയുടെ ലംബൊർഗിനി വേണൊ? വാങ്ങാനവസരമുണ്ട്​

text_fields
bookmark_border
കോഹ്​ലിയുടെ ലംബൊർഗിനി വേണൊ? വാങ്ങാനവസരമുണ്ട്​
cancel

ന്ത്യൻ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ വാഹനങ്ങളോടുള്ള ഇഷ്​ടം പ്രശസ്​തമാണ്​. ഒാഡിയുടെ ബ്രാൻഡ്​ അംബാസിഡറാണ്​ കോഹ്​ലി. അദ്ദേഹത്തി​െൻറ ഗ്യാരേജിലുള്ളതിൽ അധികവും ഒാഡി വാഹനങ്ങളാണ്​. ഒപ്പം ​ബെൻറ്​ലെ, റേഞ്ച്​ റോവർ, ബെൻസ്​ തുടങ്ങിയവയും കോഹ്​ലി ഉപയോഗിക്കുന്നുണ്ട്​.

സൂപ്പർ കാറുകളോട്​ പ്രത്യേക താൽപര്യം ഉളളയാളാണ്​ അദ്ദേഹമെന്ന്​ തെളിയിക്കപ്പെട്ടി​ട്ടില്ലെങ്കിലും ഒാഡി ആർ 8 ഉൾപ്പടെ ഒാടിക്കാറുണ്ട്​. ഇടക്കാലത്ത്​ ​െഎ.പി.എല്ലിലെ സഹ കളിക്കാരനായ സീൻ ആബെട്ടുമൊത്ത്​ ലംബൊർഗിനി ഗല്ലാർഡൊ സ്​പൈഡറിൽ കറങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. 2015 ലായിരുന്നു അത്​.


ഒറിജിനൽ നിറം ഒാറഞ്ച്​ ആയിരുന്നെങ്കിലും മാറ്റ്​ ഫിനിഷ്​ ചെയ്​ത്​ സ്​റ്റൈലൻ ലുക്കിലായിരുന്നു അന്ന്​ വാഹനം. പിന്നീട്​ കോഹ്​ലി ത​െൻറ ലാംബൊ വിറ്റു. വാഹനം കറങ്ങിത്തിരിഞ്ഞ്​ ഇപ്പോൾ എത്തിയിരിക്കുന്നത്​ കൊൽക്കത്തയിലാണ്​. അവിടെയൊരു സെക്കൻഡ്​ ഹാൻഡ്​ ആഢംബര കാർ വിൽപ്പനശാലയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്​ കാർ.


നിലവിൽ മാറ്റ്​ ഫിനിഷൊക്കെ മാറ്റി ഒാറഞ്ച്​ നിറത്തിലേക്ക്​ തിരികെ വന്നിട്ടുണ്ട്​. 2013 മോഡൽ ഗല്ലാർഡൊ ആണിത്​. കോഹ്​ലി സെക്കൻഡ്​ ഹാൻഡായി വാങ്ങുകയായിരുന്നു.​ 5.2ലിറ്റർ നാച്ചുറലി ആസ്​പിരേറ്റഡ്​ വി 10 എഞ്ചിൻ 560 പി.എസ്​ പവർ ഉൽപ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന്​ നൂറ്​ കിലോമീറ്റർ വേഗമാർജിക്കാൻ നാല്​ സെക്കൻഡ്​ മാത്രം മതിയാകും. വാഹനം വേണ്ടവർ സെൻറിട്യൂഡ്​ കാർസ്​ എന്ന വിൽപ്പനക്കാരുമായി ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virat kholiautomobileLamborghiniSpidergallardo
Next Story