റോയൽ എൻഫീൽഡ് ഉടമകൾക്ക് സന്തോഷ വാർത്ത; സർവിസ് ഇടവേള നീട്ടി കമ്പനി

ന്യൂഡൽഹി: ബുള്ളറ്റിന്‍റെ പുതിയ മോഡലുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഉപഭോക്താക്കൾക്ക് മറ്റൊരു സന്തോഷ വാർത്തയു മായി റോയൽ എൻഫീൽഡ്. സർവിസ് ഇടവേളയും ഒായിൽ ചേഞ്ച് ഇടവേളയും വർധിപ്പിക്കാൻ പോവുകയാണ് കമ്പനി. ഇത് സർവിസ് ചാർജിൽ വലിയ കുറവ് വരുത്തും.

റോയൽ എൻഫീൽഡ് വാഹന ഉടമകളുടെ ഏറ്റവും വലിയ തലവേദനയാണ് അതിന്‍റെ കൂടിയ പരിപാലന ചെലവ്. നിലവിലെ സർവിസ് ഇടവേളയായ 3000 കി.മീ ഇനി 5000 കി.മീ ആയി വർധിപ്പിക്കും. നിലവിലെ ഓയിൽ ചേഞ്ച് ഇടവേളയായ അഞ്ച് മാസം ഒരു വർഷമായി വർധിപ്പിക്കും. ഇതോടെ പരിപാലന ചെലവിൽ വലിയ കുറവുണ്ടാകും.

മൂന്ന് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിൽപനയാണ് ഈ വർഷം റോയൽ എൻഫീൽഡ് ബൈക്കുകൾക്കുണ്ടായത്. ഈ സാഹചര്യത്തിലാണ് പരിപാലന ചെലവ് കുറച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനിയുടെ ശ്രമം.

Tags:    
News Summary - Royal Enfield Revises Service Interval To Reduce Ownership Cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.