90കൾ വരെ ഇന്ത്യൻ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ജാവ മോേട്ടാർ സൈക്കിളുകൾ വീണ്ടും വിപണിയിലെത്തുന്നു. മഹീന്ദ്രക്ക് കീഴിലുള്ള ക്ലാസിക് ലെജൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ്ജാവ മോേട്ടാർ സൈക്കിളുകൾ വീണ്ടും പുറത്തിറക്കുന്നത്. നവംബറോടെ ജാവയുടെ മൂന്ന് മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. നവംബർ 15നാവും ആദ്യ ബൈക്ക് എത്തുക. 293 സി.സി എൻജിൻ കരുത്തിലാവും ജാവയുടെ ആദ്യ മോഡൽ വിപണിയിലിറങ്ങുക.
293 സി.സി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾ എൻജിനാണ് പുതിയ ജാവക്ക് കരുത്തേകുക. 27 ബി.എച്ച്.പി പവറും 28 എൻ.എം ടോർക്കും നൽകുന്നതാണ് പുതിയ എൻജിൻ. ബി.എസ് 6 മലിനീകരണ നിയന്ത്രണ നിലവാരം പാലിക്കുന്നതായിരിക്കും ജാവ മോേട്ടാർ സൈക്കിളുകൾ. ആറ് സ്പീഡായിരിക്കും ട്രാൻസ്മിഷനും . ട്വിൻ എക്സ്ഹോസ്റ്റ് സിസ്റ്റവും ജാവയിൽ ഉൾപ്പെടുത്തും.
പഴയ ജാവയോട് സാമ്യം പുലർത്തുന്ന മോഡലായിരിക്കും പുതിയ ബൈക്ക്. കഴിഞ്ഞ വർഷം ഫോർ സ്ട്രോക്ക് എൻജിനിൽ ചെക്ക് റിപബ്ലിക്കിൽ ജാവ വിപണിയിലെത്തിയിരുന്നു. ഇന്ത്യയിൽ വിപണിയിലേക്ക് എത്തുേമ്പാൾ റോയൽ എൻഫീൽഡ് 350യായിരിക്കും ജാവയുടെ പ്രധാന എതിരാളി. ഒരു കാലത്ത് റോയൽ എൻഫീൽഡ് പോലെ ജനങ്ങൾ നെഞ്ചേറ്റിയ മോഡലായിരുന്നു ജാവയും. ജാവ ബൈക്ക് ആരാധകരുടെ ക്ലബുകളും ഗ്രൂപ്പുകളും ഇപ്പോഴും നില നിൽക്കുന്നത് ഇതിനുള്ള തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.