കുറെ നാളുകൾക്കു മുമ്പാണ് ഹോണ്ടയുടെ അഡ്വഞ്ചർ ബൈക്കായ ആഫ്രിക്ക ട്വിൻ പുറത്തിറങ്ങിയത്. വിൽപനയിലെ കുതിച്ചുചാട്ടമല്ല ഇത്തരം ബൈക്കുകളിലൂടെ നിർമാതാക്കൾ ലക്ഷ്യമിടുന്നത്. തങ്ങളുെട കരുത്തും നിർമാണ വൈഭവവും ഉപഭോക്താക്കൾക്ക് ബോധ്യമാക്കി കൊടുക്കുകയാണ് ലക്ഷ്യം. 1000 സി.സി കരുത്തും 12-13 ലക്ഷം രൂപ വിലയുമുള്ള ആഡംബര ൈബക്കാണ് ആഫ്രിക്ക ട്വിൻ. ഇൗ വിഭാഗത്തിലേക്ക് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനൊരുങ്ങുകയാണ് സുസുകിയും.
ചില വമ്പൻ പുറത്തിറക്കലുകൾ ഇൗയിടെ സുസുകിയുടേതായി ഇന്ത്യൻ വിപണിയിൽ സംഭവിച്ചിരുന്നു. ജി.എസ്.എക്സ് 750, ബർഗ്മാൻ സ്ട്രീറ്റ് എന്നിവയാണത്. ഇതിനു പിന്നാലെയാണ് വി സ്ട്രോം 650ഉമായി കമ്പനി എത്തുന്നത്. ഇതൊരു മധ്യനിര അഡ്വഞ്ചർ ബൈക്കാണ്. പേര് സൂചിപ്പിക്കുന്നതുപോലെ 650 സി.സി കരുത്ത് ഉൽപാദിപ്പിക്കുന്ന എൻജിനാണ് നൽകിയിരിക്കുന്നത്. വില 7.5-7.7 ലക്ഷം. ആഫ്രിക്ക ട്വിന്നിനെക്കാൾ വിലയും കരുത്തും കുറവാണെന്നർഥം.
വി സ്ട്രോമിെൻറ പൂർണ അഡ്വഞ്ചർ വേരിയൻറായ എക്സ്.ടി ഇന്ത്യയിൽ മാത്രമായി അവതരിപ്പിക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സുസുകിയുടെ സൂപ്പർ ബൈക്കായ ഹയാബുസക്കും ജി.എസ്.എക്സ് 750നും ശേഷം പ്രാദേശികമായി കൂട്ടിയോജിപ്പിച്ച ബൈക്കെന്ന പ്രത്യേകതയും വി സ്ട്രോമിനുണ്ട്. രണ്ടു വകഭേദങ്ങളാണുള്ളത്. സാധാരണ നിരത്തുകൾക്കുവേണ്ടി സ്റ്റാൻഡേഡും ഒാഫ് റോഡിനുവേണ്ടി എക്സ്.ടിയും. ഇതിൽ എക്സ്.ടിയാവും ഇന്ത്യയിലെത്തുക.
വി സ്ട്രോമിനൊരു വല്യേട്ടനുണ്ട്. പേര്, വി സ്ട്രോം 1000. രൂപത്തിൽ ഇരുവരും സാമ്യമുള്ളവരാണ്. സാധാരണ അഡ്വഞ്ചർ ബൈക്കുകളുടേതുപോലുള്ള രൂപംതന്നെയാണ് വി സ്ട്രോമിന്. ഇരിപ്പിടം താഴ്ന്ന് നീളംകൂടിയ സസ്പെൻഷനോടെയുള്ള ബൈക്കാണിത്. മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ്. 835 എം.എം ആണ് സീറ്റിെൻറ ഉയരം. 20 ലിറ്ററിെൻറ വലുപ്പമുള്ള ഇന്ധന ടാങ്കാണ് നൽകിയിരിക്കുന്നത്. 216 കിലോഗ്രാം ഭാരമുണ്ട്. 645 സി.സി വി.ട്വിൻ എൻജിൻ 71 ബി.എച്ച്.പി കരുത്തും 62 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും.
ആറ് സ്പീഡ് ഗിയർബോക്സാണ്. വി സ്ട്രോമുമായി േനരിട്ട് മത്സരിക്കുന്ന കവാസാക്കി വെർസിസ് 650െൻറ എൻജിൻ 69 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മൂന്നു ഘട്ടങ്ങളായി പ്രവർത്തിക്കുന്ന ട്രാക്ഷൻ കൺട്രോൾ എക്സ്.ടി വേരിയൻറിനുണ്ട്. ഇത് ബൈക്കിന് മികച്ച നിയന്ത്രണം നൽകും. മൂന്നു തരത്തിൽ ഉയരം ക്രമീകരിക്കാൻ കഴിയുന്ന വിൻഡ് സ്ക്രീൻ, സ്റ്റാൻഡേഡ് ആയി നൽകുന്ന എ.ബി.എസ്, സുസുകി ഇൗസി സ്റ്റാർട്ട് സംവിധാനം എന്നിവയാണ് മറ്റു പ്രേത്യകതകൾ.
അതിമനോഹരമായ വയർസ്പോക്ക് റിമ്മുകളോടുകൂടി വരുന്ന അലോയിയിൽ ബ്രിഡ്ജ്സ്റ്റോൺ ബാറാക്സ് എ 40 ടയറുകൾകൂടി വരുന്നതോടെ കമനീയ കാഴ്ചയായി വി സ്ട്രോം മാറും. വിലക്കുറവും വലിയ ഇന്ധന ടാങ്കും ട്രാക്ഷൻ കൺട്രോൾ പോലെയുള്ള ആധുനിക സംവിധാനങ്ങളുമായി വരുന്ന വി സ്ട്രോം അഡ്വഞ്ചർ ബൈക്കുകളെ കൂടുതൽ ജനപ്രിയമാക്കുമെന്നത് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.