മുംബൈ: ഇന്ത്യൻ വാഹനവിപണിയിൽ തരംഗം തീർത്ത മോഡലായിരുന്നു ഹ്യുണ്ടയിയുടെ സാൻേട്രാ. എന്നാൽ പുത്തൻ െഎ10നെ രംഗത്തിറക്കിയപ്പോൾ 2014ൽ ഹ്യുണ്ടായ് സാട്രോയെ വിപണിയിൽ നിന്ന് പിൻവലിച്ചു. ഹാച്ച് ബാക്ക് സെഗ്മെൻറിലെ നല്ല വിൽപനയുണ്ടായിരുന്ന കാറിെന വിപണിയിൽ നിന്ന് പിൻവലിക്കാനുള്ള കമ്പനിയുടെ തീരുമാനം വാഹനേപ്രമികളിൽ നിരാശയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ സാൻട്രോയുമായി ഹ്യുണ്ടായി തിരിച്ചെത്തുന്നു എന്നാണ്. 2018ൽ പുതിയ കാർ വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ഇയോണിനും െഎ10നും ഇടയിൽ പുതിയ കാർ കമ്പനി അവതരിപ്പിക്കുമെന്നാണ് ഇപ്പോഴത്തെ സൂചന. െഎ10 മോഡലിനെ പിൻവലിച്ച്കൊണ്ട് പുതിയ സാൻട്രോയെ പുറത്തിറക്കാനുള്ള സാധ്യതയുമുണ്ട്.
ഹ്യുണ്ടായുടെ ടോൾ ബോയ് ഡിസൈനിൽ തന്നെയാവും പുതിയ കാറും വിപണിയിലെത്തുക. ഇൻറിരിയർ കുറച്ച് കൂടി പ്രീമയം നിലവാരത്തിലേക്ക് ഉയർത്താനുള്ള സാധ്യതകളുണ്ട്. സീറ്റിങ് പൊസിഷൻ കുറച്ച് കൂടി സൗകര്യ പ്രദമാക്കും. എഞ്ചിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും 0.8 ലിറ്ററിനും 1 ലിറ്ററനും ഇടയിലുള്ള എഞ്ചിനാവും കാറിനുണ്ടാവുക.
എൻട്രി ലെവൽ കാറുകളുടെ ഇടയിലേക്ക് 1998ലാണ് ഹ്യുണ്ടായി സാൻട്രോയെ അവതരിപ്പിച്ചത്. അതിനുശേഷം സാൻട്രോക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2014ൽ കാർ വിപണിയിൽ നിന്ന് പിൻവലിക്കുേമ്പാൾ 2000ത്തോളം യൂണിറ്റുകളുടെ പ്രതിമാസ വിൽപ്പനയുണ്ടായിരുന്നു .
ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റുപോകുന്നത് എൻട്രി ലെവൽ കാറുകളാണ്. ഇൗ വിഭാഗത്തിലേക്കാണ് സാൻട്രോയും കണ്ണുവെക്കുന്നത്. റെനോ ക്വിഡ്, ഡാറ്റ്സൺ ഗോ, ടാറ്റ ടിയാഗോ, മാരുതി സുസുക്കി ആൾേട്ടാ കെ10 എന്നിവക്കാവും പ്രധാനമായും പുതിയ സാൻട്രോ വെല്ലുവിളിയുയർത്തുക. നാല് ലക്ഷമാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.