പ്രീമിയം സെഡാനായ സിവിക്കിെൻറ പരിഷ്കരിച്ച പതിപ്പ് അവതരിപ്പിച്ച് ഹോണ്ട. 1.6 ലിറ്റർ ഡീസൽ എഞ്ചിനെയാണ് ബി.എസ് ആറിലേക്ക് മാറ്റിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിനുള്ളത്. വി.എക്സ്, ഇസഡ്.എക്സ് എന്നീ വേരിയൻറുകളിൽ വാഹനം ലഭിക്കും. വി.എക്സിന് 20.75ഉം ഇസഡ്.എക്സിന് 22.35ലക്ഷവുമാണ് വില.
എഞ്ചിനിലെ പരിഷ്കരണം ഒഴിച്ചാൽ മറ്റ് മാറ്റങ്ങളൊന്നും വാഹനത്തിനില്ല. പഴയതിൽ നിന്ന് 20000രൂപയുടെ വർധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്. 120എച്ച്.പി കരുത്തും 300 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിൻ മികച്ച ഇന്ധനക്ഷമതക്ക് പേരുകേട്ടതാണ്. ബി.എസ് ഫോറിൽ ഇന്ധനക്ഷമത 26.9 കിലോമീറ്ററായിരുന്നു. ബി.എസ് സിക്സിലെത്തിയപ്പോൾ 23.9 ആയി കുറഞ്ഞിട്ടുണ്ട്.
സിവികിെൻറ പെട്രോൾ മോഡൽ പുറത്തിറങ്ങുേമ്പാൾതന്നെ ബി.എസ് സിക്സ് മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു നിർമിച്ചിരുന്നത്. 7.0 ഇഞ്ച് ടച്ച് സ്ക്രീൻ, എൽ.ഇ.ഡി ലൈറ്റുകൾ, ഡബിൾസോൺ ക്ലൈമറ്റിക് കൺട്രോൾ, വശങ്ങളിൽ കാമറ സിസ്റ്റം, ലെതർ അപ്ഹോൾസറി, ഇലക്ട്രിക് സൺറൂഫ് തുടങ്ങി ആധുനിക സംവിധാനങ്ങൾ സിവിക്കിലുണ്ട്. ഹ്യൂണ്ടായ് ഇലാൻട്ര, സ്കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള ആൾട്ടിസ് തുടങ്ങിയവയാണ് സിവിക്കിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.