പരിഷ്കരിച്ച ഫോർഡ് ആസ്പെയറിെൻറ ബുക്കിങ് ആരംഭിച്ചു. ഒക്ടോബർ നാലിന് കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ബുക്കിങ് ആരംഭിച്ചത്. പുതിയ 1.2 ലിറ്റർ ഡ്രാഗൺ സീരിസ് എഞ്ചിനുമായിട്ടാവും പുതിയ ഫോർഡ് ആസ്പെയർ വിപണിയിലെത്തുക. 11,000 രൂപ നൽകി കാർ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഫോർഡ് ഇപ്പോൾ നൽകിയിട്ടുള്ളത്.
പുതിയ കാറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ഫോർഡ് പുറത്തിറക്കുന്നത്. പുതിയ ബംബർ, അലോയ് വീൽ, ഗ്രിൽ തുടങ്ങിയവയിലെല്ലാം കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഒാേട്ടായും പിന്തുണക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം നൽകിയിട്ടുണ്ട്. ഇതിന് പുറമേ ഒാേട്ടാ ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട്ട് ആൻഡ് സ്റ്റോപ് ബട്ടൺ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ബീജ്, ബ്ലാക്ക് തീമിലുള്ളതാണ് ഇൻറീരിയർ.
1.2 ലിറ്റർ ഡ്രാഗൺ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടി.ഡി.സി.െഎ ഡീസൽ എൻജിൻ എന്നിവയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ, ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനുകളിൽ കാർ വിപണിയിലെത്തും. മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ഹ്യുണ്ടായ് എക്സ്സെൻറ്, ഹോണ്ട അമേസ് എന്നിവക്കാണ് ഫോർഡ് ആസ്പെയർ വെല്ലുവിളിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.