ഹ്യുണ്ടായുടെ ആഡംബര സെഡാനായ എലാൻട്രയുടെ ബി.എസ്6 ഡീസൽ മോഡൽ പുറത്തിറങ്ങി. രണ്ട് വേരിയൻറുകളിലാണ് വാഹനം ലഭ്യമാവുക. എസ്.എക്സ് മാനുവൽ വേരിയൻറിന് 18.70 ലക്ഷവും എസ്.എക്സ് (ഒ) ഓേട്ടാമാറ്റിക് വേരിയൻറിന് 20.65 ലക്ഷം രൂപയുമാണ് പ്രാരംഭവില.
എലാൻട്രയുടെ ബി.എസ്6 പെട്രോൾ വകഭേദം 2019 ഒക്ടോബറിൽ തന്നെ ഹ്യുണ്ടായ് വിപണിയിലെത്തിച്ചിരുന്നു. എസ്.എക്സ് എം.ടി, എസ്.എക്സ് എ.ടി, എസ്.എക്സ് (ഒ) എ.ടി എന്നീ വേരിയൻറുകളാണ് പെട്രോളിലുള്ളത്. 17.60 ലക്ഷം മുതൽ 19.55 ലക്ഷം വരെയാണ് ഇതിെൻറ വില. 2.0 ലിറ്റർ എൻജിനാണ് പെട്രോൾ വകഭേദത്തിൽ.
1.5 ലിറ്റർ നാല് സിലിണ്ടർ യു2 സി.ആർ.ഡി.ഐ ബി.എസ്6 ഡീസൽ എൻജിനാണ് പുതിയ വാഹനത്തിലുള്ളത്. പരമാവധി 113 ബി.എച്ച്.പിയും 250 എൻ.എം ടോർക്കുമാണ് ഇതിെൻറ കരുത്ത്. ആറ് സ്പീഡ് മാനുവൽ ട്രാൻസിമിഷനും ആറ് സ്പീഡ് ടോർക് കൺവർട്ടർ ഓട്ടോമാറ്റിക് ട്രാൻസിമിഷനുമാണ് രണ്ട് വേരിയൻറുകളിലായുള്ളത്.
പെട്രോൾ വാഹനത്തിെൻറ അതേ ഡിസൈനിങ്ങിൽ തന്നൊയണ് പുതിയ വാഹനവും പുറത്തിറക്കിയത്. അകത്ത് കറുപ്പും ഇളം തവിട്ടും ചേർന്ന നിറമാണ് നൽകിയിട്ടുള്ളത്. ഡാഷ്ബോർഡിലും മാറ്റം വന്നു. സ്റ്റീയറിങ്ങും പുതിയതാണ്. മൾട്ടി ഇൻഫർമേഷൻ ഡിസ്േപ്ല അടങ്ങിയ ഇൻസ്ട്രുമെൻറ് ക്ലസ്റ്ററും പുതിയതാണ്. വയർലെസ് ചാർജർ, വെൻറിലേറ്റഡ് മുൻനിര സീറ്റുകൾ, ഇൻഫിനിറ്റിയുടെ ശബ്ദസംവിധാനം, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ് എന്നിവയെല്ലാം എലാൻട്രയുടെ മാറ്റുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.