ടോയോട്ടയുടെ ജനപ്രിയ മോഡൽ ഇന്നോവ ക്രിസ്റ്റക്ക് എതിരാളിയാവാൻ എത്തുന്ന കിയ കാർണവൽ ഇന്ത്യൻ വിപണിയിൽ അവതര ിപ്പിച്ചു. ഡൽഹി ഓട്ടോ എക്സ്പോയിലാണ് കിയ കാർണിവൽ പുറത്തിറക്കിയത്. 24.95 ലക്ഷത്തിലാണ് കിയ കാർണിവെല്ലിൻെ റ വില തുടങ്ങുന്നത്. 33.95 ലക്ഷമാണ് ഉയർന്ന വകഭേദത്തിൻെറ വില. ടോയോറ്റ ഇന്നോവ ക്രിസ്റ്റക്ക് മുകളിലാവും കിയ കാ ർണിവെല്ലിൻെറ സ്ഥാനം. അടുത്ത മാസം മുതൽ കാർണിവെല്ലിൻെറ വിതരണം കമ്പനി തുടങ്ങും.
വിശാലമായ അകത്തളവും ആധുനിക ഡിസൈനുമാണ് കാർണിവെല്ലിന് കിയ നൽകിയിരിക്കുന്നത്. യാത്രക്കാർക്ക് എളുപ്പത്തിൽ കയറാൻ കഴിയുന്ന സ്ലൈഡിങ് ഡോറും കാർണിവെല്ലിൻെറ പ്രത്യേകതയാണ്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ കാർണിവെല്ലെത്തും. ഏഴ്, ഒമ്പത് സീറ്റ് ഓപ്ഷനുകളാവും ഉണ്ടാവുക.
എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, എൽ.ഇ.ഡി ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ്, ടെയിൽഗേറ്റ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കിയ മോഡലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡ്യുവൽ ഇലക്ട്രോണിക് സൺറൂഫ്, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ലാപ്ടോപ് ചാർജിങ് പോയിൻറ്, വൺ ടച്ച് സ്ലൈഡിങ് ഡോർ, ഡ്യുവൽ ടോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഉയർന്ന വകഭേദത്തിൽ പിൻസീറ്റ് യാത്രക്കാർക്കായി 10.1 ഇഞ്ച് എൻറർടെയിൻമെൻറ് സ്ക്രീനും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
2.2 ലിറ്റർ വി.ജി.ടി ഡീസൽ എൻജിനാണ് കിയ കാർണിവെല്ലിൻെറ ഹൃദയം. 197 ബി.എച്ച്.പി കരുത്തും 440 എൻ.എം ടോർക്കും എൻജിൻ നൽകും. എട്ട് സ്പീഡ് സ്പോർടോമാട്രിക്കാണ് ട്രാൻസ്മിഷൻ. ഇന്നോവ ക്രിസ്റ്റ, ടോയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, ഇസൂസ് എം.യു.എക്സ് എന്നിവക്കാണ് കാർണിവെൽ വെല്ലുവിളിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.